1 GBP = 103.12

*ദേശീയ രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ്സ് ഉൾപ്പടെയുള്ള പ്രാദേശിക പാർട്ടികൾക്ക് നിർണ്ണായകമായ പ്രസക്‌തിയേറി” – റോഷി അഗസ്റ്റിൻ എം എൽ എ

*ദേശീയ രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ്സ് ഉൾപ്പടെയുള്ള പ്രാദേശിക പാർട്ടികൾക്ക് നിർണ്ണായകമായ പ്രസക്‌തിയേറി” – റോഷി അഗസ്റ്റിൻ എം എൽ എ

ടോമിച്ചൻ കൊഴുവനാൽ

ലണ്ടൻ:–  ദേശീയ രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ്സ് ഉൾപ്പടെയുള്ള പ്രാദേശിക പാർട്ടികൾക്ക് നിർണായകമായ  പങ്ക് വഹിക്കേണ്ട സാഹചര്യത്തിലൂടെയാണ്  ഇന്ത്യ മഹാരാജ്യം കടന്നുപോകുന്നതെന്ന്  കേരളാ കോൺഗ്രസ്സ് ഉന്നതാധികാര  അംഗവും ഇടുക്കി എം എൽ എ യുമായ റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു .   പ്രവാസി കേരളാ  കോൺഗ്രസ് യു കെ ഘടകത്തിന്റെ ആഭ്യമുഖ്യത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച പ്രധിനിധി സമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ .

കേരളത്തിലെ കർഷകരുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള കേരളാ കോൺഗ്രസ്  എന്ന  പ്രസ്ഥാനത്തിലെ നേതാക്കളായ കെ എം മാണിയും പി ജെ  ജോസഫും, ജോസ് കെ മാണിയുമുൾപ്പെടെയുള്ളവർ പ്രവാസികളുടെ പ്രശ്നങ്ങളിലും നിരന്തരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട് .  ഇടുക്കി ഒരു കുടിയേറ്റ ജില്ലയാണ്,   അതുപോലെതന്നെ കേരളത്തിലെ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ആയിരക്കണക്കിന് മലയാളികൾ യുറോപ്പിലെമ്പാടും ജോലിയെടുക്കുന്നു . ഇത്  രണ്ടാം കുടിയേറ്റമാണ് . യു കെ യിലെ മലയാളികൾക്കിടയിൽ പ്രവാസി കേരളാ കൊണ്ഗ്രെസ്സ് പ്രവർത്തകർ  ഒരു ചാലക ശക്തി യായി നിലകൊള്ളണം . കേരളത്തിൽ നിന്ന്  വന്ന് യു കെ യിൽ  ജീവിക്കുമ്പോഴും  കേരളാ കോൺഗ്രസ് എന്ന വികാരം മനസിലും പ്രവർത്തിയിലും ആളുകൾ കാണിക്കുന്നതിൽ  തികഞ്ഞ ചാരിതാർഥ്യം തോന്നുന്നുവെന്ന് റോഷി പറഞ്ഞു .

യുക്മയുടെ ആഭ്യമുഖ്യത്തിൽ  ഓക്സ്ഫോർഡിൽ നടന്ന വള്ളം കളി മത്സരത്തിൽ  ശശി തരൂരിനൊപ്പം മുഖ്യ അഥിതി ആയി പങ്കെടുക്കാനാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ചു  റോഷി അഗസ്റ്റിൻ ലണ്ടനിലെത്തിയത് . യു കെ യുടെ വിവിധ സ്ഥലങ്ങളിൽ റോഷിക്ക്  സ്വീകരണം ഒരുക്കുന്ന തിരക്കിലാണ് പ്രവാസി കേരളാ കോൺഗ്രസ് പ്രവർത്തകർ .

പ്രവാസി കേരളാകോൺഗ്രസ് പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കലിന്റെ അദ്ധ്യക്ഷതയിൽ   ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എം എൽ എ നിലവിളക്ക് കൊളുത്തി പ്രധിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്തു .  ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ സ്വാഗതവും , നാഷണൽ സെക്രട്ടറി മാരായ സി എ ജോസഫ് , ജോഷി അയർക്കുന്നം എന്നിവർ ആശംസയും പറഞ്ഞു . ബിജു ഫിലിപ്പ് , ജോസഫ് തോമസ് , സിബി തോമസ് , അരുൺ മാത്യു , സന്തോഷ് , സിജോയ് സെബാസ്റ്റ്യൻ , ജിജോ എബ്രഹാം , വര്ഗീസ് പുളിയമ്മാക്കൽ , ജമ്മു കുര്യൻ , ജിജോ ആൻഡ്രൂസ് , സുനിൽകുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു . പ്രവാസി കേരളാ കോൺഗ്രസ്സ് നാഷണൽ സെക്രട്ടറി ജിജോ അരയത്തു നന്ദി പ്രകാശിപ്പിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more