റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി


റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

പുത്തന്‍വേലിക്കര കൊലപാതക കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. ജയാനന്ദന്‍ ജീവിതാവസാനം വരെ തടവ് അനുഭവിക്കണം. പരോള്‍ അടക്കമുള്ള ആനൂകൂല്യങ്ങള്‍ക്ക് പ്രതി അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കി.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ റിപ്പര്‍ ജയാനന്ദന് വധശിക്ഷ വിധിച്ചത്. നിസ്സഹായരായ ആളുകള്‍ക്ക് എതിരേ അക്രമണം നടത്തുന്ന പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു.

2006 ഒക്ടോബര്‍ രണ്ടിന് പുത്തന്‍വേലിക്കരയിലെ വീട്ടില്‍ മോഷ്ടിക്കാനായി കയറിയ പ്രതി വീട്ടമ്മയെ കൊലപ്പെടുത്തുകയും അവരുടെ ഭര്‍ത്താവിനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു എന്നാണ് കേസ്. 7 കൊലക്കേസുകളിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയാണ് ജയാനന്ദന്‍. മാള ഇരട്ടക്കൊലക്കേസിലും ജയാനന്ദന് വധശിക്ഷ ലഭിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317