1 GBP = 103.12

സാമ്പത്തിക നോബൽ സമ്മാനം റിച്ചാർഡ് എച്ച്. തെയ്ലർക്ക്

സാമ്പത്തിക നോബൽ സമ്മാനം റിച്ചാർഡ് എച്ച്. തെയ്ലർക്ക്

സ്റ്റോക്ഹോം: സാമ്പത്തിക ശാസ്ത്രത്തിൽ ഈ വർഷത്തെ നോബൽ സമ്മാനം അമേരിക്കൻ സാമ്പത്തിക വിദഗ്ദ്ധൻ ഡോ. റിച്ചാർഡ് എച്ച്. തെയ്ലർക്ക് (72) ലഭിച്ചു. സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട മനഃശാസ്ത്രപരമായ സമീപനത്തിന് ഊന്നൽ നൽകുന്ന ബിഹേവിയറൽ ഇക്കണോമിക്‌സിലെ നിർണായക സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ഏഴ് കോടിയോളം രൂപയാണ് സമ്മാനത്തുക.
സാമ്പത്തികപരമായ തീരുമാനങ്ങളെടുക്കുമ്പോൾ മനഃശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിനെപ്പറ്റിയുള്ള പഠനമാണ് ബിഹേവിയറൽ ഇക്കണോമിക്സിൽ ഉൾപ്പെടുന്നത്. ഇതിന്റെ പരിണതഫലങ്ങളും പഠനവിധേയമാക്കും. മനഃശാസ്ത്രപരമായ സമീപനം സാമ്പത്തിക തീരുമാനങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നതായിരുന്നു തെയ്‌ലറുടെ ഗവേഷണ മേഖല.

1945 സെപ്തംബർ 12ന് ന്യൂജഴ്സിയിൽ ജനിച്ച ഇദ്ദേഹം ഷിക്കാഗോ സർവകലാശാലയിലെ ബിഹേവിയറൽ സയൻസ് ആൻഡ് എക്കണോമിക്‌സ് വിഭാഗത്തിൽ അദ്ധ്യാപകനാണ്. ദ വിന്നേഴ്സ് കഴ്സ്, അഡ്വാൻസസ് ഇൻ ബിഹേവിയറൽ ഫിനാൻസ് എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ദ ബിഗ് ഷോട്ട് എന്ന സിനിമയിൽ തെ‌യ്‌ലറായിത്തന്നെ അതിഥിതാരമായി എത്തിയിട്ടുണ്ട്.
സാമ്പത്തിക നോബൽ കൂടി പുറത്തുവന്നതോടെ ഈ വർഷത്തെ എല്ലാ വിഭാഗത്തിലെയും സമ്മാനങ്ങളുടെ പ്രഖ്യാപനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more