1 GBP = 103.21

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്കയും ഇന്ത്യയും മുന്നറിയിപ്പ് നൽകി

പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്കയും ഇന്ത്യയും മുന്നറിയിപ്പ് നൽകി

ന്യൂഡൽഹി: പാകിസ്ഥാന്റെ മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് അമേരിക്കയും ഇന്ത്യയും മുന്നറിയിപ്പ് നൽകി. മേഖലയിൽ ഭീകരവാദം വച്ചുപൊറുപ്പിക്കാൻ സമ്മതിക്കില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്സണും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. ഭീകരർക്കെതിരെ പോരാടുന്നതിൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് ടില്ലേഴ്സൺ പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ടില്ലേഴ്സൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തി.
അഫ്ഗാനിസ്ഥാനിലെ ഭീകരത അമർച്ച ചെയ്യാൻ യു.എസിനൊപ്പം സഹകരിക്കാമെന്ന് നരേന്ദ്ര മോദി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയ്‌ക്ക് ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ചർച്ചകൾ ഇരുവരും തമ്മിൽ ഉണ്ടായി. ഡൊണാൾഡ് ട്രംപ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനായ ടില്ലേഴ്സൺ ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, പാകിസ്ഥാൻ എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് ഇന്ത്യയിലെത്തിയത്.

ഭീകരതയ്ക്കെതിരെ സംയുക്തമായി പോരാടണമെന്ന നിലപാട് കൂടിക്കാഴ്ചയിൽ ആവർത്തിച്ചെന്ന് സുഷമാ സ്വരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡിസംബറിൽ ഇന്ത്യ-അമേരിക്ക-അഫ്ഗാനിസ്ഥാൻ സംയുക്ത ചർച്ച നടത്തും. ഭീകരതയ്ക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അന്താരാഷ്ട്ര സമൂഹത്തിൽ അവർ ഒറ്റപ്പെടുമെന്നും സുഷമ കൂട്ടിച്ചേർത്തു. സാമ്പത്തിക മേഖലയിലും നയതന്ത്ര തലത്തിലും ഇന്ത്യ-യു.എസ് ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകൾ മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more