1 GBP =

യുവാവിന്റെ വയറ്റിൽ നാണയങ്ങളും ഷേവിംഗ് ബ്ളേഡുകളുമടക്കം അഞ്ച് കിലോ ലോഹങ്ങൾ

യുവാവിന്റെ വയറ്റിൽ നാണയങ്ങളും ഷേവിംഗ് ബ്ളേഡുകളുമടക്കം അഞ്ച് കിലോ ലോഹങ്ങൾ

സാത്‌ന: വയറ് വേദനയെ തുടർന്നാണ് 32കാരനായ മുഹമ്മദ് മക്‌‌സൂദിനെ മദ്ധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ശസ്ത്രക്രിയയ്‌ക്കായി യുവാവിനെ വിധേയനാക്കിയ ഡോക്‌ടർമാർ അക്ഷരാർത്ഥം ഞെട്ടി. കാരണം 263 നാണയങ്ങൾ, 12 ഷേവിംഗ് ബ്ളേഡുകൾ, നാല് സൂചികൾ എന്നിവയടക്കം അഞ്ച് കിലോ ലോഹങ്ങളാണ് മക്‌‌സൂദിന്റെ വയറ്റിൽ ഉണ്ടായിരുന്നത്.
നവംബർ 18നാണ് മക്‌‌സൂദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്‌സ് റേ അടക്കമുള്ള പരിശധനകൾക്ക് ശേഷം യുവാവിന്റെ വയറ്റിൽ ലോഹ സാന്നിദ്ധ്യം ഡോക്‌ടർമാർ തിരിച്ചറിയുകയായിരുന്നു. ആറ് ഡോക്‌ടർമാർ അടങ്ങുന്ന സംഘമാണ് മക്‌‌സൂദിനെ പരിശോധിച്ചത്.

യുവാവിന് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഡോക്‌ടർമാരുടെ ഭാഷ്യം. വളരെ രഹസ്യമായാണ് ഇയാൾ ലോഹ വസ‌്തുക്കൾ അകത്താക്കിയിരുന്നതെന്ന് അന്വേഷണത്തിൽ മനസിലായതായി മെഡിക്കൽ കോളേജ് ഡയറക്‌ടർ ഡോ.ശർമ്മ പറഞ്ഞു. യുവാവിന്റെ ആരോഗ്യ നില തൃപ്‌തികരമാണെങ്കിലും ഇയാൾ നിരീക്ഷണത്തിലാണെന്നും അദ്ദഹം അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more