1 GBP = 103.54
breaking news

നോട്ടിങ്ങ്ഹാം രൂപതയിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ നോമ്പുകാല വാര്‍ഷിക ധ്യാനങ്ങള്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കും….

നോട്ടിങ്ങ്ഹാം രൂപതയിലെ സീറോ മലബാര്‍ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ നോമ്പുകാല വാര്‍ഷിക ധ്യാനങ്ങള്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കും….

ഫാ. ബിജു കുന്നയ്ക്കാട്ട്

ആത്മീയ ഉണര്‍വ്വിലേക്ക് വിശ്വാസികളെ നയിക്കുകയും ലോകരക്ഷകനായ ഈശോയുടെ രക്ഷാകര രഹസ്യങ്ങളെ ആഴത്തില്‍ മനസിലാക്കുകയും വ്യക്തിപരമായ വിശുദ്ധീകരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ഈ വര്ഷം നോട്ടിങ്ങ്ഹാം രൂപതയില്‍ വിവിധ സീറോ മലബാര്‍ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ നയിക്കും. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ജേക്കബച്ചന്‍ അറിയപ്പെടുന്ന ധ്യാനഗുരുവും കൗണ്‍സിലിംഗ് രംഗത്തു ദീര്‍ഘകാല പരിചയമുള്ളയാളും മുന്‍വര്‍ഷങ്ങളില്‍ യുകെയില്‍ വിവിധ ധ്യാനശുശ്രൂഷകളിലൂടെ പരിചിതനുമാണ്.

വാര്‍ഷികധ്യാന സ്ഥലങ്ങളും സമയവും:

മാര്‍ച്ച് 25 ,26 (ശനി, ഞായര്‍) :St Bernadeet Church, Ashby Rd, Scunthorpe. സമയം: ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ. ഞായര്‍ ഉച്ചക്കു 1 മണി മുതല്‍ രാത്രി 8 വരെ.

ഏപ്രില്‍ 6 ,7 (വ്യാഴം, വെള്ളി): St . Paul’s Catholic Church, Lenton Blvd, Nottingham NG7 2BYUK. സമയം: രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ. (കുട്ടികള്‍ക്കായി പ്രത്യേക സെഷന്‍ ഉണ്ടായിരിക്കുന്നതാണ്).

ഏപ്രില്‍ 8,9 (ശനി, ഞായര്‍): St. Joseph’s Catholic Church, Derby, Burton Road ,DE11TQ . സമയം: ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ. ഞായറാഴ്ച വൈകുന്നേരം 2 മുതല്‍ രാത്രി 9 വരെ.

ഏപ്രില്‍ 11, 12 (ചൊവ്വ, ബുധന്‍): St. Bridgitt and St. Patrick Church, Claycross , S459JT, Thanett Street. സമയം: വൈകീട്ട് 5 മുതല്‍ രാത്രി 10 വരെ.

ഈ വി.കുര്‍ബ്ബാന കേന്ദ്രങ്ങളിലും സമീപപ്രദേശത്തുള്ള എല്ലാ വിശ്വാസികളെയും നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയാന്ഗങ്ങളും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more