1 GBP = 103.12

ക്രിസ്തുവിന്റെ പിന്നാലെ…കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ്’ആഗസ്റ്റ് 28 മുതല്‍ …

ക്രിസ്തുവിന്റെ പിന്നാലെ…കുട്ടികള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ്’ആഗസ്റ്റ് 28 മുതല്‍ …

ബാബു ജോസഫ്

യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ സ്വീകരിക്കുക വഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും, കാലഘട്ടത്തിലും, കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ‘ഡിസൈപ്പിള്‍ഷിപ്പ് ട്രെയിനിങ് ‘ ആഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 1 വരെ ദിവസങ്ങളില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ റവ. ഫാ. ഷൈജു നടുവത്താനിയും, ഐനിഷ് ഫിലിപ്പും നയിക്കും .
പ്രമുഖ ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ഫാ. നടുവത്താനിക്കൊപ്പം സെഹിയോന്‍ യൂറോപ്പിന്റെ ആരംഭകാലം മുതല്‍ ഡയറക്ടര്‍ ഫാ.സോജി ഓലിക്കലിനൊപ്പം യുകെയിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കും നയിക്കുവാന്‍ ദൈവം ഉപകരണമാക്കിയ, ഇപ്പോള്‍ അമേരിക്കയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളര്‍ച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകള്‍ ഉള്‍പ്പെടുന്ന തന്റെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെയിലെത്തുകയാണ്.

അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം .

www.sehionuk.org എന്ന വെബ് സൈറ്റില്‍ നേരിട്ട് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ് 07877 508926.

അഡ്രസ്സ്

SMALLWOOD MANOR

UTTOXETER

ST14 8NS

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more