1 GBP = 104.01

ന്യൂകാസിലിൽ നോമ്പുകാല ധ്യാനം ഫാ. ജിൻസൺ മുട്ടത്തികുന്നേൽ നയിക്കും

ന്യൂകാസിലിൽ  നോമ്പുകാല ധ്യാനം  ഫാ. ജിൻസൺ മുട്ടത്തികുന്നേൽ നയിക്കും

ഷൈമോൻ തോട്ടുങ്കൽ
ന്യൂകാസിൽ . ന്യൂകാസിൽ സെന്റ് തോമസ് കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തിൽ ഉള്ള ഈ വർഷത്തെ നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 23 , 24 , 25 തീയതികളിൽ നടക്കും ,കപ്പൂച്ചിൻ സഭാംഗമായ റെവ.ഫാ. ജിൻസൺ മുട്ടത്തികുന്നേൽ ആണ് ധ്യാനം നയിക്കുക ,വെള്ളിയാഴ്ച (23/03/18) വൈകുന്നേരം 5.00 മണി മുതൽ 9.30 വരെയും,ശനിയാഴ്ച (24/03/18) രാവിലെ 10.00 മണി മുതൽ 5.00 മണി വരെയും,ഞായറാഴ്ച (25/03/18) രാവിലെ 11.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയും ആയിരിക്കും. ധ്യാനം നടക്കുക ,ഞായറാഴ്ച ഓശാന ഞായറിന്റെ തിരുകർമ്മങ്ങളും ഉണ്ടായിരിക്കും , കുട്ടികൾക്കും ഈ സമയങ്ങളിൽ തന്നെ പ്രത്യേക ധ്യാനം നടക്കുന്നതാണ്.
ശനിയാഴ്ച 10 മണിമുതൽ മുതിർന്നവർക്കും കുട്ടികൾക്കും കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ് .നോമ്പിന്റെ വിശുദ്ധിയിൽ ഈശോയുടെ പീഡാസഹനത്തിന്റെ ഓർമ്മ പുതുക്കുന്ന ഈ സമയത്തു് , ധ്യാനത്തിൽ പങ്കെടുത്തു ഉയിർപ്പിനായി ഒരുങ്ങാനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more