1 GBP = 103.97
breaking news

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം വെള്ളി ,ശനി ,ഞായര്‍ ദിവസങ്ങളില്‍ … കുട്ടികള്‍ക്കായി പ്രത്യേക ബൈബിള്‍ അധിഷ്ഠിത ശില്പശാല

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ഫാ. ജെബിന്‍ പത്തിപ്പറമ്പില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം വെള്ളി ,ശനി ,ഞായര്‍ ദിവസങ്ങളില്‍ … കുട്ടികള്‍ക്കായി പ്രത്യേക ബൈബിള്‍ അധിഷ്ഠിത ശില്പശാല

അലക്‌സ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍ : സെന്‍ട്രല്‍ മാഞ്ചെസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റി യുടെ ആഭിമുഖ്യത്തില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 24 , 25 ,25 തീയതികളില്‍ ലോങ്‌സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തില്‍ വച്ച് നടത്തപ്പെടും . പ്രശസ്ത വചന പ്രഘോഷകനും ഷോലാപ്പൂര്‍ എം.സി.ബി.എസ് മൈനര്‍ സെമിനാരി റെക്ടറും ആയ ഫാ ജെബിന്‍ പത്തിപ്പറമ്പില്‍ MCBS നയിക്കുന്ന മൂന്നു ദിവസത്തെ ധ്യാനത്തിന് 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുടക്കം കുറിക്കും.

ശനി , ഞായര്‍ ദിവസങ്ങളില്‍ ധ്യാനത്തിന് പങ്കെടുക്കുന്ന മാതാപിതാക്കളുടെ സൗകര്യാര്‍ത്ഥം അഞ്ചു മുതല്‍ പന്ത്രണ്ട് വയസുവരെ ഉള്ള കുട്ടികള്‍ക്കായി പ്രത്യേക ബൈബിള്‍ അധിഷ്ഠിത ശില്പശാല നടത്തപ്പെടും.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒന്‍പത് മണി വരെയും, ശനിയാഴ്ച രാവിലെ പത്തു മുതല്‍ അഞ്ചുമണി വരെയും, ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണി മുതല്‍ എട്ടുമണി വരെയും ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്

നോമ്പുകാലത്തെ ധ്യാനത്തില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

ദേവാലയത്തിന്റെ വിലാസം:-

St. Joseph RC Church,
Portland Crescent,
Longsight,
Manchester,
M13 0BU.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more