1 GBP = 103.89

നര്‍മ്മത്തിലൂടെ വ്യത്യസ്തമായി വചനം പ്രഘോഷിക്കുന്ന റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ബ്രിസ്റ്റോള്‍ ഫിഷ്‌പോന്‍ഡ്സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ മാര്‍ച്ച് 31 നും ഏപ്രില്‍ 1 നും…

നര്‍മ്മത്തിലൂടെ വ്യത്യസ്തമായി വചനം പ്രഘോഷിക്കുന്ന റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ബ്രിസ്റ്റോള്‍ ഫിഷ്‌പോന്‍ഡ്സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ മാര്‍ച്ച് 31 നും ഏപ്രില്‍ 1 നും…

സിസ്റ്റര്‍ ഗ്രേസ് മേരി

പ്രമുഖ വചന പ്രഘോഷകനും കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്‌സ് സെന്റ്. ജോസഫ് ദേവാലയത്തില്‍ വച്ച് മാര്‍ച്ച് 31, ഏപ്രില്‍ 1 തീയതികളില്‍ നടത്തപ്പെടും. ധ്യാനത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയോടെ ആരംഭിച്ചു പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പ്, ധ്യാന പ്രസംഗം, വി. കുര്‍ബ്ബാന, ആരാധന എന്നിവയോടെ 9.30ന് അവസാനിക്കുന്നു. ഏപ്രില്‍ 1 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയുമാണ് ധ്യാന ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടി സെഹിയോന്‍ ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രോഗ്രാമുണ്ടായിരിക്കും. ധ്യാനാവസരത്തില്‍ അനുരഞ്ജന ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

വെള്ളി: രാത്രി 7 മുതല്‍ രാത്രി 9.30 വരെ (ഫാ. സിറില്‍ ഇടമന SDB)

ശനി: രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ (ഫാ. ബെന്നി MSFS), രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1 മണി വരെ (ഫാ. സിറില്‍ ഇടമന SDB), രാവിലെ 9.30 മുതല്‍ വൈകീട് 3 വരെ (ഫാ. ജോയ് വയലില്‍ CST).

വലിയ നോമ്പുകാലത്തെ ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട്, ട്രസ്റ്റിമാരായ പ്രസാദ് ജോണ്‍, ജോസ് മാത്യു, ലിജോ തോമസ് എന്നിവര്‍ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more