1 GBP = 104.16

കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന് ലോകത്തിന്റെ അംഗീകാരം; ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള വേള്‍ഡ് ട്രാവെല്‍ മാര്‍ട്ട് (ഡ ബ്ല്യൂ ടി എം ) അവാര്‍ഡ് കേരളത്തിന്

കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസത്തിന് ലോകത്തിന്റെ അംഗീകാരം; ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള വേള്‍ഡ് ട്രാവെല്‍ മാര്‍ട്ട് (ഡ ബ്ല്യൂ ടി എം ) അവാര്‍ഡ് കേരളത്തിന്

ടൂറിസം മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തിന് ലോകോത്തര അംഗീകാരം. 2017 ലെ ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള അവാര്‍ഡാണ് കേരളത്തിന് ലഭിച്ചത്. ലണ്ടനില്‍ നടക്കുന്ന ലോക ട്രാവെല്‍ മാര്‍ട്ടിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത് . വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു. വി ഐ‌എഎസ്, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐഎഎസ്എന്നിവരും സന്നിഹിതരായിരുന്നു. രാജ്യത്തെ മികച്ച ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കുള്ള ദേശീയ അവാര്‍ഡ് കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കു ലഭിച്ചതിന് പിന്നാലെയാണ് ലോക അംഗീകാരവും കേരളത്തെ തേടിയെത്തിയത്. ലോക ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ് കൂടി ലഭിച്ചതോടെ ലോക ടൂറിസം രംഗത്തെ മിക്കവാറും അവാര്‍ഡുകളെല്ലാം ലഭിച്ച പദ്ധതിയായി കുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതി മാറി.

ലോക ടൂറിസത്തിലെ പ്രധാന അവാര്‍ഡുകളായ ഐക്യ രാഷ്ട്ര സഭയുടെ ടൂറിസം സംഘടനയായ യു എന്‍ ഡ ബ്ല്യൂ ടി ഓ ഉലീസിസ് അവാര്‍ഡ്, പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ ഗ്രാന്‍ഡ്, ഗോള്‍ഡ് അവാര്‍ഡുകള്‍ , 5 ദേശീയ അവാര്‍ഡുകള്‍ എന്നിവ നേരത്തെ കുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതി നേടിയിരുന്നു. ടൂറിസം പ്രവര്‍ത്തനങ്ങളെ ജനകീയവല്‍കരിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോക ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ് പ്രചോദനമാണ്. ദൈവത്തിന്റെ സ്വന്തം നാട് ലോകത്തിന് മുമ്പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നതില്‍ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാം.

ഇന്നലെ ലണ്ടനിലെ എക്സലിൽ വേൾഡ് ട്രാവൽ മാർട്ട് സമാപന സമ്മേളനത്തിലാണ് അവാർഡുകൾ വിതരണം ചെയ്തത്. ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം ഞായറാഴ്ച ലണ്ടനിലെത്തിയിരുന്നു. കേരളത്തിന്റെ കുമരകം പദ്ധതിക്ക് അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. സംഘം ഇന്ന് രാവിലെ കേരളത്തിലേക്ക് യാത്ര തിരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more