1 GBP = 103.92

സ്ഥലപ്പേര് മാറ്റി ഇന്ത്യന്‍ പ്രദേശങ്ങള്‍ വരുതിയിലാക്കാന്‍ ചൈന; ശക്തമായ മറുപടിയുമായി ഇന്ത്യ

സ്ഥലപ്പേര് മാറ്റി ഇന്ത്യന്‍ പ്രദേശങ്ങള്‍ വരുതിയിലാക്കാന്‍ ചൈന; ശക്തമായ മറുപടിയുമായി ഇന്ത്യ

അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയതില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി. അയല്‍രാജ്യത്തെ സ്ഥലങ്ങളുടെ പേരു മാറ്റിയതുകൊണ്ട് ഒരിക്കലും അനധികൃതമായതു നിയമവിധേയമാകില്ലെന്നു ഇന്ത്യ പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ പ്രദേശമാണെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ലെ പറഞ്ഞു.

ടിബറ്റ് ആത്മീയാചാര്യന്‍ ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തോടുള്ള എതിര്‍പ്പാണ് ഇങ്ങനെ ഒരു നീക്കത്തിന് ചൈന തയ്യാറായത്. ചൈനീസ് ഭാഷയിലെ പേരുകളാണ് അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.

ദലൈലാമയുടെ ഒന്‍പതു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം അരുണാചലില്‍ നിന്നു തിരിച്ചതിന്റെ പിറ്റേന്നാണ് പേരുമാറ്റിയത്. ഈ വിഷയത്തില്‍ ചൈന നിലപാട് കടുപ്പിക്കുകയാണ്. ഇന്ത്യ അനധികൃതമായി കൈവശം വച്ചിരിക്കുന്നു വെന്നാണ് ചൈന പറയുന്നത്. പ്രദേശത്തിന്റെ പൂര്‍ണ അധികാരം തങ്ങള്‍ക്കാണ് എന്ന് ഇന്ത്യയ്ക്കു വ്യക്തമാക്കിക്കൊടുക്കുകയാണു പേരുമാറ്റലിലൂടെ ചൈന ലക്ഷ്യമിട്ടത്. തെക്കന്‍ ടിബറ്റ് എന്നാണു ചൈന അരുണാചലിനെ വിശേഷിപ്പിക്കുന്നത്‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more