1 GBP = 104.08

ലോകം ശാസ്ത്രാവബോധത്തിന്റെയും, യുക്തിയുടെയും പുത്തൻ മാനങ്ങൾ തേടുമ്പോൾ , നമ്മുടെ റോക്കറ്റിനു കുതിക്കാൻ മുന്നിൽ നാരങ്ങ കെട്ടണം; എന്തിന്? ഇങ്ങനെ നിരവധിയായ നമ്മുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ സി രവിചന്ദ്രനെത്തുന്നു

ലോകം ശാസ്ത്രാവബോധത്തിന്റെയും, യുക്തിയുടെയും പുത്തൻ മാനങ്ങൾ തേടുമ്പോൾ , നമ്മുടെ റോക്കറ്റിനു കുതിക്കാൻ മുന്നിൽ നാരങ്ങ കെട്ടണം; എന്തിന്? ഇങ്ങനെ നിരവധിയായ നമ്മുടെ സംശയങ്ങൾക്ക് ഉത്തരം നൽകാൻ സി രവിചന്ദ്രനെത്തുന്നു

പ്രിയാ കിരൺ

വര്ഷങ്ങളായി അറിയാമെന്നും , ഇഷ്ടമാണെന്നും മകൾ സാക്ഷ്യപ്പെടുത്തിയൊരാളുടെ കൂടെ ജീവിക്കാൻ അവളെ കണ്ണടച്ച് അനുവദിക്കാൻ മാത്രം ബുദ്ധിശൂന്യരല്ല നമ്മൾ! ജാതകം നോക്കി ജ്യോതിഷി പറയട്ടെ , പൊരുത്തമുണ്ടെങ്കിൽ പയ്യനെ കണ്ടിട്ടില്ലെങ്കിലും അവൾ ആ വിവാഹത്തിന് സമ്മതിച്ചേ തീരു. എന്നിട്ടും പണിക്കരുടെ കണക്കുക്കൂട്ടലിനപ്പുറം പൊരുത്തക്കേടെന്തെങ്കിലും അവരുടെ ജീവിതത്തിലുണ്ടായാൽ അത് വിധി, അല്ലാതെന്ത്? അടുത്തുള്ള അമ്പലത്തിൽ രണ്ടു നേരം കൂവളത്തിന്റെ മാല കൊടുത്താൽ ശരിയാവുമെന്നു ഈ ഇരുട്ടിലും ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പണിക്കർ തെളിച്ചിട്ടുണ്ട് – ഭാഗ്യം ! പക്ഷെ ഇത്രയും ത്രികാലജ്ഞാനിയായിട്ടും, റോഡ് മുറിച്ചു കടക്കുമ്പോൾ പണിക്കർ രണ്ടു വശവും നോക്കി ഉറപ്പ് വരുത്തുന്നതെന്തിനാണ്? അതങ്ങനെയല്ലേ വേണ്ടത്? “താൻ പാതി , ദൈവം പാതി “!

ഉരുളി കമഴ്ത്തിയിട്ടു കുട്ടിയുണ്ടായില്ലെങ്കിൽ, അത് നാം ആ ആചാരം വിശ്വാസത്തോടെ ചെയ്യാതിരുന്നത് കൊണ്ടാവാം , ചോദ്യം ചെയ്തു ദേവിയുടെ ശക്തിയെ പരീക്ഷിക്കരുത്; പക്ഷെ അലോപ്പൊതി ചികിത്സ വേണ്ടും വിധം ഫലിച്ചില്ലെങ്കിൽ ആശുപത്രി തല്ലിപ്പൊളിക്കാം !

അങ്ങനെ വിചിത്രവാദങ്ങളുടെ നടുവിൽ പകച്ചു നിന്ന കേരളത്തിലെ കൗമാരത്തിലേക്ക് , മുണ്ടു മടക്കി കുത്തി , മീശ പിരിച്ചു, മുടങ്ങിക്കിടന്ന അമ്പലത്തിലെ ഉത്സവം നടത്താൻ ഒരാൾ വന്നു – കണിമംഗലം ജഗന്നാഥൻ തമ്പുരാൻ ! അഫൻ തമ്പുരാനും , ജഗനും , ഉണ്ണിമായയും .. ധനത്തിന്റെയും അതിനു പൂരകമായ ആഢ്യത്വത്തിന്റെയും തൃശൂർ പൂരം സ്‌ക്രീനിൽ !

അമ്പലനവീകരണങ്ങളുടെയും , അഷ്ടമംഗല്യ പ്രശ്നങ്ങളുടെയുമൊക്കെ ഉയിർത്തെഴുന്നേൽപ്പ് തുടങ്ങിയതും ഏതാണ്ടീ കാലത്തായിരുന്നെന്നു ഓര്മയുണ്ട്. ഗൾഫിൽ കഷ്ടപ്പെടുന്ന കാശ് കൊണ്ട് തറവാട്ടമ്പലങ്ങൾ പണിത് മലയാളി ആഢ്യത്വത്തിന്റെ അവസാന വാക്കായി , സമാന്തരമായി പള്ളികളുമുയർന്നു.  അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ വീടിന്റെ ടെറസിൽ മകൻ കഞ്ചാവ് കൃഷി നടത്തും പോലെ , ശാസ്ത്രത്തിന്റെ പരിശ്രമഫലമായ വിവരസാങ്കേതികമാര്ഗങ്ങളുപയോഗിച്ചു , ” ചന്ദനം തൊടുന്നതിലെ ശാസ്ത്രീയത “, രാത്രിയിൽ നഖം വെട്ടരുതെന്നു പറയുന്നതിലെ രഹസ്യം ” ” മുള്ളാത്ത കഴിച്ചു രോഗശാന്തി നേടിയവർ ” എന്നിങ്ങനെ പാതി വെന്ത യുക്തികൾ പ്രചരിപ്പിച്ചു , അനേകർ സായൂജ്യമടഞ്ഞു ! ചുവടിൽ ഒരു പേര് പോലുമില്ലാത്ത ഇത്തരം ഫോർവേഡുകൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ദഹനക്കേടിനു ആരാണ് ഉത്തരം പറയുക? “എന്ത്കൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ” എന്ന ചോദ്യം ചോദിയ്ക്കാൻ എൺപതുകളെ പഠിപ്പിച്ച ശാസ്ത്രസാഹിത്യപരിഷത്തൊക്കെ ഇക്കാലമാവുമ്പോളേക്കും തീർത്തും നിശബ്ദവുമായി!

ലോകം ശാസ്ത്രാവബോധത്തിന്റെയും, യുക്തിയുടെയും പുത്തൻ മാനങ്ങൾ തേടുമ്പോൾ , നമ്മുടെ റോക്കറ്റിനു കുതിക്കാൻ മുന്നിൽ നാരങ്ങ കെട്ടണം !

പാരമ്പര്യത്തിന്റെ ശക്തിയിൽ നിന്നും , നമ്മുടെ സ്വന്തം കാമനകളുടെ തടവിൽ നിന്നും മുക്തനായി യുക്തിപൂർവം ജീവിക്കാൻ തുടങ്ങുമ്പോളേ ഒരാൾ സ്വതന്ത്രചിന്തകനാകുന്നുള്ളൂ എന്ന് ബെർട്രാൻഡ് റസ്സൽ പറഞ്ഞിട്ടുണ്ട് . ഇത് രണ്ടിൽ നിന്നും പൂർണവിമുക്തി അസാധ്യമാവാം , എന്നാൽ , കൂടുതൽ കൂടുതൽ അതിനടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു തീർച്ചയായും പുനരുദ്ധരണം ആവശ്യമാണ്. മതം , ജാതി , പാരമ്പര്യം തുടങ്ങിയവ തരുന്ന വ്യാജസുരക്ഷാ ബോധതിനപ്പുറത്തേക്കു , സമൂഹ പരിഷ്ക്കരണത്തിനായി ” തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താപദ്ധതി”യുടെ യുക്തിയുമായി 1929 – ഇൽ ഒരു സഹോദരൻ അയ്യപ്പൻ കടന്നു വന്നെങ്കിൽ , സമാന ദൗത്യവുമായി , റിച്ചാർഡ് ഡാക്കിന്സിന്റെ ‘ദി ഗോഡ് ഡിവൊല്യൂഷൻ’ എന്ന പുസ്തകത്തിന്റെ സ്വതന്ത്രാവിഷ്‌ക്കാരമായ ” നാസ്തികനായ ദൈവം ” എന്ന തന്റെ പുസ്തകവുമായി 2009 -ഇൽ കടന്നു വരുന്നത്, പ്രശസ്ത യുക്തിചിന്തകനായ ശ്രീ സി രവിചന്ദ്രനാണ് .

മരണം , രോഗം , വേർപാട്, ദാരിദ്ര്യം തുടങ്ങി മനുഷ്യന്റെ അനിശ്ചിതത്തോടുള്ള ഭീതിയിൽ കെട്ടിപ്പൊക്കിയവയാണ് സമൂഹത്തിലെ അന്ധവിശ്വാസങ്ങളിൽ അധികവും. ഈ ഭയവും നിസ്സഹായതയും ചൂഷണം ചെയ്യാൻ മടിയില്ലാത്തൊരു വിഭാഗം മറുപുറത്തുണ്ടാകുമ്പോൾ , അതിന്റെ ദൂഷ്യഫലങ്ങൾ ഇരട്ടിക്കുന്നു. ‘ അമൂല്യമായ ജീവിതം നമുക്ക് ലഭിച്ചിരിക്കുന്നു, അത് ആസ്വദിക്കുക, എന്നാൽ അത് ഏതു നിമിഷവും കൈവിട്ടു പോവാമെന്ന യാഥാർഥ്യബോധവും , നമ്മളെല്ലാം ഒരൊറ്റ ഡി എൻ എ -യാൽ പരസ്പരം ബന്ധപ്പെട്ടിരിരിക്കുന്ന ജന്തുലോകവിസ്മയത്തിലെ ഒരു കണ്ണിയാണെന്നും തിരിച്ചറിവുമുണ്ടാവുക’ – സി രവിചന്ദ്രൻ എന്ന യുക്തിവാദി മുന്നോട്ടു വെക്കുന്ന മാനവിക, സ്വതന്ത്ര, ശാസ്ത്ര ചിന്തകൾ ഇന്നത്തെ നമ്മുടെ സമൂഹത്തിലെ ദുരഭിമാനക്കൊല , ജാതി , അന്ധവിശ്വാസങ്ങൾ തുടങ്ങി എത്രയോ അനാചാരങ്ങൾക്കു ഒറ്റമൂലിയാണ് ! പുതു വിത്തുകൾ മുളക്കാൻ മഴ വേണമെന്നതു പോലെ , അത്തരം യുക്തിചിന്ത ആർജ്ജിച്ച ഒരു സമൂഹത്തിലേ, നമ്മുടെ ഭരണഘടന വിഭാവനം ചെയ്ത ‘ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുക’യും ചെയ്യുന്ന സ്വാതന്ത്ര്യത്തോടെ, ഓരോ പൗരനും ജീവിക്കാനാകൂ. ശാസ്ത്രാവബോധവും മാനവികതയും സ്വതന്ത്രചിന്തയും പ്രചരിപ്പിക്കേണ്ടത് , ” ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ” എന്ന് ചിന്തിക്കുന്ന ഓരോ മനുഷ്യന്റെയും കടമയാണ്. ഇത്തരത്തിൽ സമൂഹബോധവൽക്കരണം നടത്താൻ കേരളത്തിൽ ആരംഭിച്ച സംഘടനയാണ് എസ്സെൻസ് ക്ലബ്. സമാന ആശയങ്ങളുടെ പ്രചരണാർത്ഥം സംഘടനയുടെ യുകെ വിഭാഗമായ എസ്സെൻസ് യുകെ സംഘടിപ്പിക്കുന്ന പരിപാടിയാണ് Renaissance 18. ഈ പരിപാടികളുടെ ഭാഗമായി , 2017 -ലെ മികച്ച ശാസ്ത്രപ്രചാരകനുള്ള അവാർഡ് ജേതാവും , ഈ വർഷത്തെ കേരള സാഹിത്യ വൈജ്ഞാനിക സാഹിത്യ അവാർഡ് ജേതാവുമായ ശ്രീ സി രവിചന്ദ്രൻ, 2018 മെയ് 14 മുതൽ ഏതാനും ദിവസത്തേക്ക് , വിവിധ വിഷയങ്ങളെപ്പറ്റിയുള്ള സംവാദങ്ങളും പ്രഭാഷണങ്ങളുമായി യുകെ- യിലെത്തുന്നു.

പരിപാടികളുടെ വിശദവിവരങ്ങൾ താഴെ ചേർക്കുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.

ഇന്നലെ ചെയ്ത അബദ്ധങ്ങൾ , ഇന്നിന്റെ ആചാരവും , നാളത്തെ ശാസ്ത്രവും ആയി മാറാതിരിക്കാൻ കാവൽ നിൽക്കേണ്ടതും , ആ സന്ദേശം സമൂഹത്തിൽ ഓരോരുത്തരിലും എത്തിക്കേണ്ടതും നമ്മൾ ഓരോരുത്തരുമാണ്. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന നമ്മളോരോരുത്തരും എത്തിച്ചേർന്നിരിക്കേണ്ടയിടമാണ്‌ Renaissance 18!

യുകെയിലെ വിവിധ നഗരങ്ങളിലും അയർലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികൾ താഴെപ്പറയുന്നവയാണ് .

1 . ഹ്യൂമനിസം അൺപ്ലഗ്ഗ്ഡ് .

മെയ് 14 ന് 4 pm – 9 pm

വൈൻ കോൺഫറൻസ് സെന്റർ ,

131 , ഗർവോക്‌ ഹിൽ

ഡാൺഫേം ലൈൻ . എഡിൻബർഗ് .

KY11 4JU .

ഫോൺ – 07443892438

07727406149

2 . സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം

മെയ് 16 ന് 6 pm – 9 pm .

നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച് ഹാൾ , 12 സട്ടൻ റോഡ് , ഓക്സ്ഫോർഡ് . OX3 9RB .

ഫോൺ- 07874002934

07415500102

3 . സോറി അലൻ

മെയ് 19 ന് 2 pm – 9 pm .

ബ്രിട്ടാനിയ കൺട്രി ഹോസ് ഹോട്ടൽ ,

പാലറ്റിൻ റോഡ് , ഡിഡ്സ്ബറി, മാഞ്ചസ്റ്റർ . M20 2WG .

ഫോൺ- 07415500102

– 07874002934

4 . മുട്ടുമടക്കിയ നാസ

മെയ് 20 ന് 4 pm – 10 pm

ഒയാസിസ്‌ അക്കാദമി , 50 ഹോംഫീൽഡ് റോഡ്, കോൾസ്ടൻ. ക്രോയിഡൻ.

CR5 1ES .

ഫോൺ- 07874002934

07702873539

5 . വാലസ് & വെയിൽസ്

മെയ് 24 ന് 8 pm -11 pm .

സെന്റ് ഫിലിപ് ഇവാൻസ് കമ്മ്യൂണിറ്റി ഹാൾ , ലാണെണ്ടിയറാൻ, കാർഡിഫ്‌.

CF23 9UL

ഫോൺ- 07505202005

6 . ഭീതിവ്യാപാരികൾ

മെയ് 26 ന് 4 pm – 10 pm .

ട്രിനിറ്റി സെന്റർ , ഈസ്റ്റ് അവനു, മനോർ പാർക്ക് .

ഈസ്റ് ഹാം

E12 6SG .

ഫോൺ- 07737240192

07930134340 .

7 . ജനനാനന്തര ജീവിതം .

മെയ് 27 ന് 5 pm – 10 pm

ദി പ്ലാസ ഹോട്ടൽ, തളറ്റ്‌, ഡബ്ളിൻ.

D24 X2FC .

ഫോൺ- 0872263917

– 0879289885 .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more