1 GBP = 103.84
breaking news

എസ്സെൻസിന്റെ പടയോട്ടം, യുകെയിൽ ഉടനീളം….

എസ്സെൻസിന്റെ പടയോട്ടം,  യുകെയിൽ ഉടനീളം….

ടോം ജോസ്
ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തിൽ രൂപംകൊണ്ട എസ്സെൻസ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവർത്തനങ്ങളാൽ ചുരിങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തിൽ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ ആൾക്കാരുടെ ആഗ്രഹപ്രകാരം 2017 oct 30 തിന് ഇവിടെയും എസ്സെൻസ് രൂപംകൊണ്ടു.

വർഷങ്ങൾക്ക്‌ മുൻപ്‌, ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കൊച്ചുകേരളം സമ്പൂർണ സാക്ഷരത കൈവരിച്ചെങ്കിലും ആ അറിവ് പ്രയോഗികജീവിതത്തിൽ പ്രതിഫലിക്കുന്നില്ല .

വിദ്യാഭ്യാസത്തിലൂടെ ജനങ്ങൾക്ക്‌ കിട്ടിയ അറിവ് പ്രാവർത്തികമാക്കുവാൻ സഹായിക്കുന്നതിനുപകരം മസ്തിഷ്കപ്രഷാളനത്തിലൂടെ ജനങ്ങളിൽ ഇടുങ്ങിയചിന്താഗതിയും അനൈക്യവും അരാജകത്വും അന്ധവിശ്വാസവും വളർത്തുവാനാണ് സ്വാർത്ഥ താൽപ്പര്യങ്ങളിൽ മുഴുകിയവരും ദന്തഗോപുരങ്ങളിൽ വിരാജിക്കുന്നവരുമായ മതരാഷ്ട്രീയനേതാക്കളുടെ മൽസരം .

ജനങ്ങളെ പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പടവുകൾ ചവിട്ടിക്കയറുവാൻ പ്രേരിപ്പിക്കുന്നതിനു പകരം അറിവില്ലായ്മയുടെയും പാരതന്ത്ര്യത്തിന്റെയും അന്ധകാര ലോകത്തിലേക്ക്‌ തള്ളിവിടുവാനാണ് സുഖലോലുപതയിൽ മുങ്ങികുളിക്കുന്ന മതരാഷ്ട്രിയക്കോമരങ്ങൾക്കു താല്പര്യം .

നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ കാണുന്ന സർവ ഐശ്വര്യങ്ങൾകും കാരണമായ ശാസ്ത്രത്തിന്റെ അറിവുകളെ തള്ളിപറഞ്ഞുകൊണ്ട് നമ്മളെ വീണ്ടും ഇരുണ്ടകാലഘട്ടത്തിലെ അടിമത്തസ്ഥിതിയിലേക്കു വലിച്ചിഴച്ചെങ്കിൽ മാത്രമേ മതരാഷ്ട്രിയ നേതാക്കൾക്ക് നിലനിൽപ്പുള്ളൂ .

അയ്യായിരവും രണ്ടായിരവും വർഷങ്ങളിലെ പാരമ്പര്യം അവകാശപ്പെടുന്ന മതങ്ങൾക്കോ നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന രാഷ്ട്രീയ തത്വചിന്താ പ്രസ്ഥാനങ്ങൾക്കോ ജനങ്ങൾ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുവാൻ സാധിക്കുന്നില്ല .

നിരന്തരം ഭീതി ജനിപ്പിക്കുന്ന ചിന്തകൾ അവിരാമം മലയാളികളുടെ തലച്ചോറിലേക്ക് കടത്തിവിട്ട്‌ അവരെ നിഷ്ക്രിയരാകുന്ന മതനേതാക്കൾ ജനങ്ങളെ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും അറിവുകളെ പുച്ഛിച്ചുതള്ളുവാൻ പ്രേരിപ്പിക്കുമ്പോൾ തന്നെ സ്വന്തം ചികിത്സക്കുവേണ്ടി ഏറ്റവുംമുന്തിയ ആതുരസേവനത്തിനായി ലക്ഷങ്ങൾ ചിലവഴിച്ചു പരക്കംപായുന്നു.

മനുഷ്യന്റെ സർഗാത്മകതയും അന്വേഷണത്വരയും യുക്തിചിന്തയും നശിപ്പിക്കുന്ന മതഭ്രാന്തിനെ തൂത്തെറിയുവാൻ യൂറോപ് ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ ശ്രമിക്കുന്നത് നമ്മുടെ കൺമുമ്പിലുണ്ട് .

സമത്വസുന്ദര ഭാവി വാഗ്ദാനം ചെയുന്ന സാങ്കല്പിക രാഷ്ട്രീയ തത്വചിന്തകളുടെ തകർന്നടിയിലും സംഭവിച്ചത്‌ നമ്മുടെ കാലഘട്ടത്തിൽത്തന്നെയാണ് .

ഈ അവസരത്തിലാണ് മാറ്റങ്ങൾക്കുവേണ്ടി ദാഹിക്കുന്ന യുവാക്കൾക്കു ആശയും പ്രതീക്ഷയും ആയി എസ്സെൻസ്‌ ക്ലബ്ബ്‌ മുന്നോട്ടുവരുന്നത്.

മധ്യകാലഘട്ടത്തെ ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത്‌, മത രാഷ്ട്രീയ

നേതാക്കളുടെ നിയന്ത്രണത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും അരാജകത്തത്തിന്റെയും ഫലമായി മനുഷ്യരാശിയെ വെറും വിഡ്ഢികളാക്കി സർഗാത്മകതയും ശാസ്ത്രചിന്തയും അടിച്ചമർത്തിയതിന്റെ ഫലമായിരുന്നു .

അതിൽ നിന്നുള്ള ഒരു മോചനമായിരുന്നു പിന്നീട് നവോത്ഥാനത്തിലൂടെ നമ്മൾ യൂറോപ്പിൽ കണ്ടത് . ആ അന്ധകാരത്തിൽനിന്നും ശാസ്ത്രത്തിന്റെ വെളിച്ചത്തിലൂടെ മുന്നേറിയതിന്റെ ഫലമാണ് നാം കാണുന്ന ഈ ലോകം. എന്നാൽ വീണ്ടും നമ്മളെ മതത്തിന്റെയും രാഷ്ട്രിയയ്ത്തിന്റെയും അടിമകളാക്കുവാൻ ചിലരുടെ ഭാഗത്തുനിന്നും ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ലൂടെ എസ്സെൻസ് UK ശ്രമിക്കുന്നത്.

ജീവിതത്തിലെ ഏതു പ്രശ്നങ്ങളെയും അവസ്ഥകളെയും ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കികാണുവാനും പ്രതിസന്ധിഘട്ടങ്ങളെ ശാസ്ത്രത്തിന്റെ മാർഗത്തിലൂടെ അപഗ്രഥിച്ചു മനസ്സിലാക്കുവാനുള്ള ശരിയായ ശ്രമമാണ് എസ്സെൻസിലൂടെ സാധിക്കുന്നത് .

അനീതിക്കും , അനൈക്യത്തിനും, പാരതന്ത്ര്യത്തിനും

വിരാമമിട്ടുകൊണ്ട് , സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സുന്ദരഭൂവിലേക്ക്‌ ചവിട്ടിക്കയറണമെങ്കിൽ തങ്ങൾക്കുകിട്ടിയ ശാസ്ത്രാവബോധം ജനങ്ങളിൽ പ്രചരിപ്പിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ചെറുപ്പക്കാരുടെ ശ്രമം ഇന്ന് ആഗോളതലത്തിൽ ഒരു മാറ്റത്തിനു വഴിമരുന്നിടുകയാണ് .

ചരിത്രം എടുത്തു പരിശോധിച്ചാൽ ഏതു മാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും പിന്നിൽ അറിവിൽ സമ്പുഷ്ടരായ, ചുറുചുറുക്കുള്ള യുവാക്കളുടെ ഊർജ്വസ്വലമായ പ്രവർത്തനത്തിന്റെ ഒരു നീണ്ട നിര തന്നെകാണാം.

ഉറങ്ങിയെണീക്കുന്നതുപോലെ ഒരു മാറ്റം പ്രതിഷിക്കുന്നില്ലെങ്കിലും പടിപടിയായുള്ള പ്രവർത്തനങ്ങളിലൂടെയും നവമാദ്ധ്യമങ്ങളുടെ സഹായത്താലും എസ്സെൻസ് ക്ലബ് അതിന്റെ സാന്നിദ്ധ്യം ഏവരുടെ മനസ്സിലും വരുത്തികൊണ്ടിരിക്കുന്നു.

കച്ചവടതാല്പര്യങ്ങൾ വെച്ചുപുലർത്തുന്ന മതരാഷ്ട്രീയനേതാക്കളുടെ കുഴലൂത്തുകാരായ പരമ്പരാഗത വാർത്താമാധ്യമങ്ങൾ എസ്സെൻസിന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യങ്ങളിലൂടെ ഒരു മാറ്റത്തിനായി ദാഹിക്കുന്ന കുറെയേറെ യുവാക്കളെ എസ്സെൻസിനു നേടുവാൻ സാധിച്ചിരിക്കുന്നു.

കേരളത്തിലെ മതരാഷ്ട്രീയനേതാക്കളുടെ ആഞ്ജാനുവർത്തികളും അടിമകളുമാകാതെ അവർ പടുത്തുയർത്തുന്ന കോട്ടകൊത്തളങ്ങളും ചങ്ങലകളും പൊട്ടിച്ചെറിയാനും മാനവികതയുടെയും, സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകൾ വിതറികൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയിൽനിന്നുകൊണ്ടു അവയൊക്കെ വിശകലനം ചെയ്തു തരണം ചെയ്യുവാൻ എസ്സെൻസ് ക്ലബ്ബിനോട്‌ ജാതിമതവർഗ്ഗലിംഗവ്യത്യസമില്ലാതെകൈകോർക്കുക .

ജനസേവനമെന്ന വ്യാജേനെ പണസമ്പാദനത്തിനും വോട്ടുബാങ്കിനുംവേണ്ടി മതരാഷ്ട്രീയനേതാക്കൾ UK യിലുടെനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടുപറക്കുമ്പോൾ ശാസ്ത്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെയാണ് , ഏഴിലധികം വിഷയങ്ങളിൽ മാസ്റ്റർബിരുദം നേടിയതും കഴിഞ്ഞവർഷത്തെ ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള കേരളസംസ്ഥാന അവാർഡ് നേടിയ, പ്രശസ്തവാഗ്‌മിയും സംവാദകനുമായ ശ്രീ. C . രവിചന്ദ്രൻ UK യിൽ വരുന്നത് .

വ്യാജചികിത്സാവിദഗ്ദ്ധരും ആൾദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധധാരണകളും വിശ്വാസങ്ങളും പൊളിച്ചടുക്കി, കയ്‌പേറിയ നഗ്നസത്യങ്ങളും അപ്രിയസത്യങ്ങളും മുഖംനോക്കാതെ വീറോടെ സമൂഹമധ്യത്തിൽ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായ രവി സാറിന്റെ പ്രബോധനങ്ങൾ നേരിട്ടുകേൾക്കുവാനും ആശയസംവാദനത്തിനുമുള്ള സുവർണ്ണാവസരത്തിലേക്ക്‌ ഏവർക്കും ഹാർദവമായ സ്വാഗതം.

യുകെയിലെ വിവിധ നഗരങ്ങളിലും അയർലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികൾ താഴെപ്പറയുന്നവയാണ് .

1 . ഹ്യൂമനിസം അൺപ്ലഗ്ഗ്ഡ് .

മെയ് 14 ന് 4 pm – 9 pm

വൈൻ കോൺഫറൻസ് സെന്റർ ,

131 , ഗർവോക്‌ ഹിൽ

ഡാൺഫേം ലൈൻ . എഡിൻബർഗ് .

KY11 4JU .

ഫോൺ – 07443892438

07727406149

2 . സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം

മെയ് 16 ന് 6 pm – 9 pm .

നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച് ഹാൾ , 12 സട്ടൻ റോഡ് , ഓക്സ്ഫോർഡ് . OX3 9RB .

ഫോൺ- 07874002934

07415500102

3 . സോറി അലൻ

മെയ് 19 ന് 2 pm – 9 pm .

ബ്രിട്ടാനിയ കൺട്രി ഹോസ് ഹോട്ടൽ ,

പാലറ്റിൻ റോഡ് , ഡിഡ്സ്ബറി, മാഞ്ചസ്റ്റർ . M20 2WG .

ഫോൺ- 07415500102

– 07874002934

4 . മുട്ടുമടക്കിയ നാസ

മെയ് 20 ന് 4 pm – 10 pm

ഒയാസിസ്‌ അക്കാദമി , 50 ഹോംഫീൽഡ് റോഡ്, കോൾസ്ടൻ. ക്രോയിഡൻ.

CR5 1ES .

ഫോൺ- 07874002934

07702873539

5 . വാലസ് & വെയിൽസ്

മെയ് 24 ന് 8 pm -11 pm .

സെന്റ് ഫിലിപ് ഇവാൻസ് കമ്മ്യൂണിറ്റി ഹാൾ , ലാണെണ്ടിയറാൻ, കാർഡിഫ്‌.

CF23 9UL

ഫോൺ- 07505202005

6 . ഭീതിവ്യാപാരികൾ

മെയ് 26 ന് 4 pm – 10 pm .

ട്രിനിറ്റി സെന്റർ , ഈസ്റ്റ് അവനു, മനോർ പാർക്ക് .

ഈസ്റ് ഹാം

E12 6SG .

ഫോൺ- 07737240192

07930134340 .

7 . ജനനാനന്തര ജീവിതം .

മെയ് 27 ന് 5 pm – 10 pm

ദി പ്ലാസ ഹോട്ടൽ, തളറ്റ്‌, ഡബ്ളിൻ.

D24 X2FC .

ഫോൺ- 0872263917

– 0879289885 .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more