- ‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ്
- യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
- വാട്ടർ മെട്രോ ഉയരങ്ങളിലേക്ക്, ഒരു വർഷം 19,72,247 യാത്രക്കാർ; കേരളത്തിന് അഭിമാനമെന്ന് പി രാജീവ്
- മോദി-പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല
- രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ
- പാലക്കാട് ജില്ലയില് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്
- യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22 ന് വാറിംഗ്ടണിൽ….കായിക മേളയിലേക്ക് ക്വൊട്ടേഷനുകൾ ക്ഷണിച്ച് സംഘാടക സമിതി.
എസ്സെൻസിന്റെ പടയോട്ടം, യുകെയിൽ ഉടനീളം….
- Apr 27, 2018
ടോം ജോസ്
ശാസ്ത്രബോധവും മാനവികതയും യുക്തിചിന്തയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി, കേരളത്തിൽ രൂപംകൊണ്ട എസ്സെൻസ് ക്ലബ് അതിന്റെ പ്രൗഢ ഗംഭിര പ്രവർത്തനങ്ങളാൽ ചുരിങ്ങിയ കാലം കൊണ്ടു തന്നെ ആഗോളതലത്തിൽ പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. ഈ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആശയങ്ങളിൽ ആകൃഷ്ടരായ യുകെയിലെ പ്രബുദ്ധരായ ആൾക്കാരുടെ ആഗ്രഹപ്രകാരം 2017 oct 30 തിന് ഇവിടെയും എസ്സെൻസ് രൂപംകൊണ്ടു.
വർഷങ്ങൾക്ക് മുൻപ്, ലോകത്തിനുതന്നെ മാതൃകയായി നമ്മുടെ കൊച്ചുകേരളം സമ്പൂർണ സാക്ഷരത കൈവരിച്ചെങ്കിലും ആ അറിവ് പ്രയോഗികജീവിതത്തിൽ പ്രതിഫലിക്കുന്നില്ല .
വിദ്യാഭ്യാസത്തിലൂടെ ജനങ്ങൾക്ക് കിട്ടിയ അറിവ് പ്രാവർത്തികമാക്കുവാൻ സഹായിക്കുന്നതിനുപകരം മസ്തിഷ്കപ്രഷാളനത്തിലൂടെ ജനങ്ങളിൽ ഇടുങ്ങിയചിന്താഗതിയും അനൈക്യവും അരാജകത്വും അന്ധവിശ്വാസവും വളർത്തുവാനാണ് സ്വാർത്ഥ താൽപ്പര്യങ്ങളിൽ മുഴുകിയവരും ദന്തഗോപുരങ്ങളിൽ വിരാജിക്കുന്നവരുമായ മതരാഷ്ട്രീയനേതാക്കളുടെ മൽസരം .
ജനങ്ങളെ പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്റെയും പടവുകൾ ചവിട്ടിക്കയറുവാൻ പ്രേരിപ്പിക്കുന്നതിനു പകരം അറിവില്ലായ്മയുടെയും പാരതന്ത്ര്യത്തിന്റെയും അന്ധകാര ലോകത്തിലേക്ക് തള്ളിവിടുവാനാണ് സുഖലോലുപതയിൽ മുങ്ങികുളിക്കുന്ന മതരാഷ്ട്രിയക്കോമരങ്ങൾക്കു താല്പര്യം .
നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ കാണുന്ന സർവ ഐശ്വര്യങ്ങൾകും കാരണമായ ശാസ്ത്രത്തിന്റെ അറിവുകളെ തള്ളിപറഞ്ഞുകൊണ്ട് നമ്മളെ വീണ്ടും ഇരുണ്ടകാലഘട്ടത്തിലെ അടിമത്തസ്ഥിതിയിലേക്കു വലിച്ചിഴച്ചെങ്കിൽ മാത്രമേ മതരാഷ്ട്രിയ നേതാക്കൾക്ക് നിലനിൽപ്പുള്ളൂ .
അയ്യായിരവും രണ്ടായിരവും വർഷങ്ങളിലെ പാരമ്പര്യം അവകാശപ്പെടുന്ന മതങ്ങൾക്കോ നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന രാഷ്ട്രീയ തത്വചിന്താ പ്രസ്ഥാനങ്ങൾക്കോ ജനങ്ങൾ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കുന്നില്ല .
നിരന്തരം ഭീതി ജനിപ്പിക്കുന്ന ചിന്തകൾ അവിരാമം മലയാളികളുടെ തലച്ചോറിലേക്ക് കടത്തിവിട്ട് അവരെ നിഷ്ക്രിയരാകുന്ന മതനേതാക്കൾ ജനങ്ങളെ ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും അറിവുകളെ പുച്ഛിച്ചുതള്ളുവാൻ പ്രേരിപ്പിക്കുമ്പോൾ തന്നെ സ്വന്തം ചികിത്സക്കുവേണ്ടി ഏറ്റവുംമുന്തിയ ആതുരസേവനത്തിനായി ലക്ഷങ്ങൾ ചിലവഴിച്ചു പരക്കംപായുന്നു.
മനുഷ്യന്റെ സർഗാത്മകതയും അന്വേഷണത്വരയും യുക്തിചിന്തയും നശിപ്പിക്കുന്ന മതഭ്രാന്തിനെ തൂത്തെറിയുവാൻ യൂറോപ് ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ ശ്രമിക്കുന്നത് നമ്മുടെ കൺമുമ്പിലുണ്ട് .
സമത്വസുന്ദര ഭാവി വാഗ്ദാനം ചെയുന്ന സാങ്കല്പിക രാഷ്ട്രീയ തത്വചിന്തകളുടെ തകർന്നടിയിലും സംഭവിച്ചത് നമ്മുടെ കാലഘട്ടത്തിൽത്തന്നെയാണ് .
ഈ അവസരത്തിലാണ് മാറ്റങ്ങൾക്കുവേണ്ടി ദാഹിക്കുന്ന യുവാക്കൾക്കു ആശയും പ്രതീക്ഷയും ആയി എസ്സെൻസ് ക്ലബ്ബ് മുന്നോട്ടുവരുന്നത്.
മധ്യകാലഘട്ടത്തെ ചരിത്രത്തിന്റെ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കുന്നത്, മത രാഷ്ട്രീയ
നേതാക്കളുടെ നിയന്ത്രണത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെയും അരാജകത്തത്തിന്റെയും ഫലമായി മനുഷ്യരാശിയെ വെറും വിഡ്ഢികളാക്കി സർഗാത്മകതയും ശാസ്ത്രചിന്തയും അടിച്ചമർത്തിയതിന്റെ ഫലമായിരുന്നു .
അതിൽ നിന്നുള്ള ഒരു മോചനമായിരുന്നു പിന്നീട് നവോത്ഥാനത്തിലൂടെ നമ്മൾ യൂറോപ്പിൽ കണ്ടത് . ആ അന്ധകാരത്തിൽനിന്നും ശാസ്ത്രത്തിന്റെ വെളിച്ചത്തിലൂടെ മുന്നേറിയതിന്റെ ഫലമാണ് നാം കാണുന്ന ഈ ലോകം. എന്നാൽ വീണ്ടും നമ്മളെ മതത്തിന്റെയും രാഷ്ട്രിയയ്ത്തിന്റെയും അടിമകളാക്കുവാൻ ചിലരുടെ ഭാഗത്തുനിന്നും ശ്രമിക്കുന്നതിനെ തടയാനാണ് Renaissance 2018 ലൂടെ എസ്സെൻസ് UK ശ്രമിക്കുന്നത്.
ജീവിതത്തിലെ ഏതു പ്രശ്നങ്ങളെയും അവസ്ഥകളെയും ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ നോക്കികാണുവാനും പ്രതിസന്ധിഘട്ടങ്ങളെ ശാസ്ത്രത്തിന്റെ മാർഗത്തിലൂടെ അപഗ്രഥിച്ചു മനസ്സിലാക്കുവാനുള്ള ശരിയായ ശ്രമമാണ് എസ്സെൻസിലൂടെ സാധിക്കുന്നത് .
അനീതിക്കും , അനൈക്യത്തിനും, പാരതന്ത്ര്യത്തിനും
വിരാമമിട്ടുകൊണ്ട് , സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സുന്ദരഭൂവിലേക്ക് ചവിട്ടിക്കയറണമെങ്കിൽ തങ്ങൾക്കുകിട്ടിയ ശാസ്ത്രാവബോധം ജനങ്ങളിൽ പ്രചരിപ്പിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളു എന്ന് മനസിലാക്കിയ ചെറുപ്പക്കാരുടെ ശ്രമം ഇന്ന് ആഗോളതലത്തിൽ ഒരു മാറ്റത്തിനു വഴിമരുന്നിടുകയാണ് .
ചരിത്രം എടുത്തു പരിശോധിച്ചാൽ ഏതു മാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും പിന്നിൽ അറിവിൽ സമ്പുഷ്ടരായ, ചുറുചുറുക്കുള്ള യുവാക്കളുടെ ഊർജ്വസ്വലമായ പ്രവർത്തനത്തിന്റെ ഒരു നീണ്ട നിര തന്നെകാണാം.
ഉറങ്ങിയെണീക്കുന്നതുപോലെ ഒരു മാറ്റം പ്രതിഷിക്കുന്നില്ലെങ്കിലും പടിപടിയായുള്ള പ്രവർത്തനങ്ങളിലൂടെയും നവമാദ്ധ്യമങ്ങളുടെ സഹായത്താലും എസ്സെൻസ് ക്ലബ് അതിന്റെ സാന്നിദ്ധ്യം ഏവരുടെ മനസ്സിലും വരുത്തികൊണ്ടിരിക്കുന്നു.
കച്ചവടതാല്പര്യങ്ങൾ വെച്ചുപുലർത്തുന്ന മതരാഷ്ട്രീയനേതാക്കളുടെ കുഴലൂത്തുകാരായ പരമ്പരാഗത വാർത്താമാധ്യമങ്ങൾ എസ്സെൻസിന്റെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും നവമാധ്യമങ്ങളിലെ സജീവ സാന്നിധ്യങ്ങളിലൂടെ ഒരു മാറ്റത്തിനായി ദാഹിക്കുന്ന കുറെയേറെ യുവാക്കളെ എസ്സെൻസിനു നേടുവാൻ സാധിച്ചിരിക്കുന്നു.
കേരളത്തിലെ മതരാഷ്ട്രീയനേതാക്കളുടെ ആഞ്ജാനുവർത്തികളും അടിമകളുമാകാതെ അവർ പടുത്തുയർത്തുന്ന കോട്ടകൊത്തളങ്ങളും ചങ്ങലകളും പൊട്ടിച്ചെറിയാനും മാനവികതയുടെയും, സമത്വത്തിന്റെയും പുരോഗതിയുടെയും ചിന്തകൾ വിതറികൊണ്ട് മനുഷ്യരാശി നേരിടുന്ന പ്രതിസന്ധികളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ശാസ്ത്രത്തിന്റെ അടിത്തറയിൽനിന്നുകൊണ്ടു അവയൊക്കെ വിശകലനം ചെയ്തു തരണം ചെയ്യുവാൻ എസ്സെൻസ് ക്ലബ്ബിനോട് ജാതിമതവർഗ്ഗലിംഗവ്യത്യസമില്ലാതെകൈകോർക്കുക .
ജനസേവനമെന്ന വ്യാജേനെ പണസമ്പാദനത്തിനും വോട്ടുബാങ്കിനുംവേണ്ടി മതരാഷ്ട്രീയനേതാക്കൾ UK യിലുടെനീളം കഴുകന്മാരെപോലെ മലയാളികളെത്തേടി വട്ടമിട്ടുപറക്കുമ്പോൾ ശാസ്ത്രബോധനം എന്ന ഒറ്റലക്ഷ്യത്തോടെയാണ് , ഏഴിലധികം വിഷയങ്ങളിൽ മാസ്റ്റർബിരുദം നേടിയതും കഴിഞ്ഞവർഷത്തെ ഏറ്റവും നല്ല ശാസ്ത്രപ്രചാരകനുള്ള കേരളസംസ്ഥാന അവാർഡ് നേടിയ, പ്രശസ്തവാഗ്മിയും സംവാദകനുമായ ശ്രീ. C . രവിചന്ദ്രൻ UK യിൽ വരുന്നത് .
വ്യാജചികിത്സാവിദഗ്ദ്ധരും ആൾദൈവങ്ങളും പ്രചരിപ്പിക്കുന്ന അബദ്ധധാരണകളും വിശ്വാസങ്ങളും പൊളിച്ചടുക്കി, കയ്പേറിയ നഗ്നസത്യങ്ങളും അപ്രിയസത്യങ്ങളും മുഖംനോക്കാതെ വീറോടെ സമൂഹമധ്യത്തിൽ അവതരിപ്പിക്കുന്ന കേരളത്തിലെ അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായ രവി സാറിന്റെ പ്രബോധനങ്ങൾ നേരിട്ടുകേൾക്കുവാനും ആശയസംവാദനത്തിനുമുള്ള സുവർണ്ണാവസരത്തിലേക്ക് ഏവർക്കും ഹാർദവമായ സ്വാഗതം.
യുകെയിലെ വിവിധ നഗരങ്ങളിലും അയർലണ്ടിലും നടത്തപ്പെടുന്ന ശ്രീ. രവിചന്ദ്രന്റെ പ്രധാനപ്പെട്ട പരിപാടികൾ താഴെപ്പറയുന്നവയാണ് .
1 . ഹ്യൂമനിസം അൺപ്ലഗ്ഗ്ഡ് .
മെയ് 14 ന് 4 pm – 9 pm
വൈൻ കോൺഫറൻസ് സെന്റർ ,
131 , ഗർവോക് ഹിൽ
ഡാൺഫേം ലൈൻ . എഡിൻബർഗ് .
KY11 4JU .
ഫോൺ – 07443892438
07727406149
2 . സ്റ്റീഫൻ ഹോക്കിങ് അനുസ്മരണ സമ്മേളനം
മെയ് 16 ന് 6 pm – 9 pm .
നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച് ഹാൾ , 12 സട്ടൻ റോഡ് , ഓക്സ്ഫോർഡ് . OX3 9RB .
ഫോൺ- 07874002934
07415500102
3 . സോറി അലൻ
മെയ് 19 ന് 2 pm – 9 pm .
ബ്രിട്ടാനിയ കൺട്രി ഹോസ് ഹോട്ടൽ ,
പാലറ്റിൻ റോഡ് , ഡിഡ്സ്ബറി, മാഞ്ചസ്റ്റർ . M20 2WG .
ഫോൺ- 07415500102
– 07874002934
4 . മുട്ടുമടക്കിയ നാസ
മെയ് 20 ന് 4 pm – 10 pm
ഒയാസിസ് അക്കാദമി , 50 ഹോംഫീൽഡ് റോഡ്, കോൾസ്ടൻ. ക്രോയിഡൻ.
CR5 1ES .
ഫോൺ- 07874002934
07702873539
5 . വാലസ് & വെയിൽസ്
മെയ് 24 ന് 8 pm -11 pm .
സെന്റ് ഫിലിപ് ഇവാൻസ് കമ്മ്യൂണിറ്റി ഹാൾ , ലാണെണ്ടിയറാൻ, കാർഡിഫ്.
CF23 9UL
ഫോൺ- 07505202005
6 . ഭീതിവ്യാപാരികൾ
മെയ് 26 ന് 4 pm – 10 pm .
ട്രിനിറ്റി സെന്റർ , ഈസ്റ്റ് അവനു, മനോർ പാർക്ക് .
ഈസ്റ് ഹാം
E12 6SG .
ഫോൺ- 07737240192
07930134340 .
7 . ജനനാനന്തര ജീവിതം .
മെയ് 27 ന് 5 pm – 10 pm
ദി പ്ലാസ ഹോട്ടൽ, തളറ്റ്, ഡബ്ളിൻ.
D24 X2FC .
ഫോൺ- 0872263917
– 0879289885 .
Latest News:
യുഡിഫ് (യു കെ) - യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക്സഭ തെരഞ്ഞെടുപ്പു കൺവൻഷൻ 'ഇന്ത്യ ജീതേഗാ 2024' അഡ്...
റോമി കുര്യാക്കോസ് യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യു...സോഷ്യൽ മീഡിയയിൽ വൻ തരംഗമായി ഐഒസി (യു കെ) - യുടെ 'A DAY FOR INDIA' ക്യാമ്പയിൻ; അഡ്വ. എം ലിജു ഉദ്ഘാടനം...
റോമി കുര്യാക്കോസ് ലണ്ടൻ: ആശയ വ്യത്യസ്ത കൊണ്ടും പ്രവർത്തനമികവു കൊണ്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമാ...സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷന് (S M A) പുതിയ നേതൃത്വം: നേതൃതലത്തിലേക്ക് യുവതലമുറയുടെ ചുവടുവയ്പ്പ് സ...
സ്റ്റാഫോർഡ്ഷെയർ: ബ്രിട്ടനിലെ പ്രമുഖ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ സ്റ്റാഫോർഡ് മലയാളി അസോസിയേഷന് (...യുകെയിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ ഡോർസെറ്റ് കേരള കമ്യൂണിറ്റിക്ക് നവനേതൃത്വം; ബിനോയ് സേവ്യർ പ്ര...
പൂൾ: യുകെയിലെ അറിയപ്പെടുന്ന പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിക്ക് പുതിയ ...ഗ്ലോസ്റ്റര്ഷെയര് മലയാളീ അസോസിയേഷന് ഈസ്റ്റര് വിഷു റംസാന് പ്രൗഢഗംഭീരമായി; ആഘോഷങ്ങള്ക്ക് പകിട്ടായ...
ഗ്ലോസ്റ്റെര്ഷെയര്: ഗ്ലോസ്റ്റര്ഷെയര് മലയാളീ അസോസിയേഷന് ഈസ്റ്റര് വിഷു റംസാന് പ്രൗഢഗംഭീരമായി ആഘ...'ബി എം കെ എ' സംഘടിപ്പിക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്; പീറ്റർ ചേരാനല്ലൂർ,മൊഹമ്മദ് യാസിൻ എംപി...
അപ്പച്ചൻ കണ്ണഞ്ചിറ ബെഡ്ഫോർഡ്: ബെഡ്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അ...യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DA...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാകഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച...ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി '...
റോമി കുര്യാക്കോസ് ലണ്ടൻ: ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർ...
Post Your Comments Here ( Click here for malayalam )
Latest Updates
- ‘കേന്ദ്ര ഏജൻസിയെ സമീപിക്കും, മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ’: സ്വപ്ന സുരേഷ് മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളറെന്ന് സ്വപ്ന സുരേഷ്. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കും. രേഖകൾ കൈമാറുമെന്നും കേസുമായി മുന്നോട്ടെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരായി. ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കണ്ടോൻമെന്റ്
- യുഎസിൽ ‘സോംബി’ രോഗം; രണ്ട് മാനുകൾക്ക് പോസിറ്റീവായി; മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ്-ടെിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട്. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആന്റീറ്റാം, മോണോക്കസി ബാറ്റിൽഫീൽഡ് പാർക്ക് എന്നിവിടങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഹാർപ്സ് ഫെറിയിലും മറ്റ് നാഷ്ണൽ പാർക്കുകളിലും മാനുകളുടെ എണ്ണം പരിമതപ്പെടുത്തുന്നുണ്ട്. ഈ വർഷം
- വാട്ടർ മെട്രോ ഉയരങ്ങളിലേക്ക്, ഒരു വർഷം 19,72,247 യാത്രക്കാർ; കേരളത്തിന് അഭിമാനമെന്ന് പി രാജീവ് കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തുകഴിഞ്ഞു. പുതുതായി കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു
- മോദി-പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി; രമേശ് ചെന്നിത്തല പതിനെട്ടാം ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ ഇന്ന് (വെള്ളി) കേരളത്തിലെ വോട്ടർമാർക്ക് ചരിത്രപരമായ കടമയാണു നിർവഹിക്കാനുള്ളതെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിർത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തിൽ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്. മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങൾക്കു നൽകുന്നത്. അതിനു നേതൃത്വം നൽകാൻ കോൺഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് വോട്ടർമാർ
- രാജസ്ഥാനിലെ വിവാദ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. ഈ മാസം 29ന് 11 മണിക്ക് മുൻപ് മറുപടി നൽകണമെന്ന് നിർദേശം. ബിജെിപി അധ്യക്ഷൻ ജെപി നദ്ദയോടാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ വിശദീകരണം തേടിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പ് അനുസരിച്ച് താരപ്രചാരകരും സ്ഥാനാർത്ഥികളും നടത്തുന്ന പരാമർശങ്ങളിൽ പാർട്ടി അധ്യക്ഷനാണ് ഉത്തരവാദിത്തം എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നത്. തുടർന്നാണ്
click on malayalam character to switch languages