1 GBP =
breaking news

തായ്​ലൻറ്​ ഗുഹയിൽ നിന്ന്​ കുട്ടിക​െള പുറത്തിറക്കാൻ നീക്കം തുടങ്ങി

തായ്​ലൻറ്​ ഗുഹയിൽ നിന്ന്​ കുട്ടിക​െള പുറത്തിറക്കാൻ നീക്കം തുടങ്ങി

മെസായി: തായ്​ലാൻറിലെ ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും ഫുട്​ബോൾ കോച്ചി​െനയും പുറത്തെത്തിക്കാനുള്ള നീക്കം തുടങ്ങി. ഇന്ന്​ പുല​ർച്ചെയാണ്​ നടപടികൾക്ക്​ തുടക്കം കുറിച്ചത്​. സംഘം കുടുങ്ങിയ ശേഷം ഗുഹയിലുണ്ടായ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ്​ ഇന്നുള്ളത്​.  അതിനാൽ ഇന്നാണ്​ ഡ്രൈ ഡേ എന്നും കുട്ടികളെ പുറത്തെത്തിക്കാനുള്ള സർവ ശ്രമങ്ങളും ഇന്ന്​ നടത്തുമെന്നും ചിയാങ്​ റായ്​ പ്രവിശ്യാ ഗവർണർ നരോങ്​സാക്​ ഒസറ്റനകോൻ പറഞ്ഞു.

ലോകത്തിലെയും തായ്​ലൻറിലെയും പ്രമുഖ മുങ്ങൽ വിദഗ്​ധർ രക്ഷാപ്രവർത്തനത്തിന്​ എത്തിയിട്ടുണ്ട്​. 18 അംഗ മുങ്ങൽ വിദഗ്​ധ സംഘം ഗുഹയിലേക്ക്​ കയറിയതായും ഗവർണർ അറിയിച്ചു. ഇവയിൽ 13 പേർ അന്താരാഷ്​ട്ര തലത്തിലേതും അഞ്ചു പേർ തായ്​ലൻറിലേയും വിദഗ്​ധരാണ്​. ഗുഹക്ക്​ പറത്തു കടക്കാൻ കുട്ടികൾ ശാരീരികമായും മാനസികമായും തയാറാണെന്ന്​ അവരാടൊപ്പമുള്ള രക്ഷാപ്രവർത്തക സംഘം അറിയിച്ചിട്ടുണ്ട്​. കുട്ടികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്​. വൈദ്യ സംഘം അടിയന്തര ചികിത്​സക്ക്​ വേണ്ടിയുള്ള പരിശീലനങ്ങൾ പൂർത്തിയാക്കി തയാറായിട്ടുണ്ടെന്നും ഗവർണർ അറിയിച്ചു.

Thai-Rescue

ഏറ്റവും കുറഞ്ഞ സമയത്ത്​ കുട്ടികളെ പുറത്തെത്തിക്കാൻ ശ്രമിച്ചാലും അത്​ ഇന്ന്​ രാത്രി ഒമ്പതു മണിയോടു കൂടിയെ പൂർത്തിയാക്കാനാവൂ. കാരണം, ഗുഹാമുഖവും കുട്ടികൾ ഇപ്പോൾ നിൽക്കുന്ന സ്​ഥലവും തമ്മിലുള്ള ദൂരവും അവിടേക്കുളള യാത്രയിലെ അപകടങ്ങളും തരണം ചെയ്യാൻ ഇത്രയും സമയം വേണ്ടി വരും. ചിലപ്പോൾ രക്ഷാ​പ്രവർത്തനം ഇന്ന്​ പൂർത്തിയാക്കാൻ സാധിക്കണമെന്നുമില്ല. എന്നാൽ ഇന്ന്​ പ്രതീക്ഷിച്ചതിനേക്കാളും മഴ കുറവായതിനാൽ രക്ഷാ പ്രവർത്തനം സുഗമമാകു​െമന്നാണ്​ കരുതുന്നത്​. രക്ഷാപ്രവർത്തകർക്ക്​ നടന്നു പോകാൻ സാധിക്കും വിധം ജലനിരപ്പ്​ താഴ്​ന്നിട്ടുണ്ട്​. എന്നാൽ ഗുഹാമുഖത്തു നിന്ന്​ മൂന്നാം ചേംബർ വരെയുള്ള 1.5 കിലോമീറ്റർ ദൂരത്ത്​ ധാരാളം വെള്ളമുണ്ട്​. എന്നാലും നടക്കാൻ സാധിക്കും​. ഗുഹക്ക്​ പുറത്ത്​ ഹെലികോപ്​റ്ററുകൾ തയാറാണ്​. കുട്ടികൾ പുറത്തെത്തിയാലുടൻ ആവശ്യമായ പരിചരണം നൽകി എത്രയും ചെപ​െട്ടന്ന്​ ആശുപത്രിയിലെത്തിക്കുമെന്നും ഗവർണർ അറിയിച്ചു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more