1 GBP =

നോയമ്പ് കാലത്തിന്റെ അവസാന ആഴ്ചയിലെ വിശുദ്ധ വാര തിരുകർമ്മങ്ങൾ റെക്സം രൂപതയിലെ രണ്ടു കുർബാന സെന്ററുകളിലായി നടത്തപ്പെടുന്നു .

നോയമ്പ് കാലത്തിന്റെ അവസാന ആഴ്ചയിലെ വിശുദ്ധ വാര തിരുകർമ്മങ്ങൾ റെക്സം രൂപതയിലെ രണ്ടു കുർബാന സെന്ററുകളിലായി നടത്തപ്പെടുന്നു   .

യേശുദേവൻ എളിമയുടെയും വിനയത്തിന്റെയും സന്ദേശം നൽകി കുരുത്തോലയും ഏന്തി ജെറുസലേം വീദിയിലൂടെ കഴുതപ്പുറത് യാത്ര ചെയ്ത ആ സ്നേഹയാത്ര ഓർമ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാൾ ഓശാന ഞായറാഴ്ച വിശുദ്ധ കുർബാനയും കുരുത്തോലവിതരണവും മാർച് 25 നു അഞ്ചുമണിക്ക് സെന്റ് ജോസഫ് ചർച് കോൾവിൻബെയിൽനടത്തുന്നു .

അഡ്രസ് ST JOSEPH CHURCH , COLWYN BAY . LL 29 7 LG .

എളിമയുടെ സന്ദേശം നൽകി ഈശോ തമ്പുരാൻ തൻറെ ശിഷ്യൻ മാരുടെ കാൽക്കൽ കഴുകി മുത്തി വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം നൽകിയതിന്റെ ഓർമ്മ പുതുക്കുന്ന കാൽകഴുകൽ ശുസ്രൂഷയും , അന്ധ്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന അപ്പം മുറിക്കൽ മറ്റു തിരുകർമ്മങ്ങളും മാർച് 29 വ്യാഴാഴ്ച മൂന്നരമണിക്ക് സെക്രെറ്റ് ഹാർട്ട് ചർച് ഹാർഡനിൽ നടത്തുന്നു .

അഡ്രസ് സെക്രെറ്റ് ഹാർട്ട് ചർച് ഹാർഡിന് . CH 53 DL .

മനുഷ്യ കുലത്തിന്റെ പാപ മോചനത്തിനായി സ്വന്തം ജീവൻ മരക്കുരിശിൽ ഹോമിച്ചതിന്റെ ഓർമ്മ പുതുക്കുന്ന സഹനത്തിന്റെ പതിന്നാലാം സ്ഥലം മാർച് 30 നു രാവിലെ 9 .45 നു പന്ഥാസഫ് കുരുശുമലയിൽ നടത്തുന്നു. മലകയറ്റവും നിറച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .

അഡ്രസ് Monastery Rd, Pantasaph, Holywell CH8 8PE

ലോകത്തിനു പ്രത്യാശയുടെ സന്ദേശം നൽകികൊണ്ട് യേശുദേവൻ ഉയർത്തെഴുന്നേറ്റത്തിന്റെ ഓർമ്മപുതുക്കുന്ന വുശുദ്ധ കുർബാനയും ഈസ്റ്റർ തിരുകർമ്മങ്ങ ലും മാർച്ച് 31 ശനിയാഴിച്ച 4 .30 നു ഹാർഡൻ ചർച്ചിൽ നടത്തപ്പെടുന്നു .

മാർച് 26 തിങ്കൾ വൈകിട്ട് ആറുമുതൽ ഏഴു മണിവരെ കുമ്പസാരത്തിനുള്ള സൗകര്യം ഹാർഡൻ പള്ളിയിൽ ഉണ്ടായിരിക്കുന്നതാണ് .റെക്സം രൂപതയിലെ വിശുദ്ധ വാര തിരുകർമ്മങ്ങളിൽ രൂപതാ കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം എസ്, ഡി , വി മറ്റു രൂപതയിലുള്ള മലയാളി വൈദികരും നേതൃത്വം നൽകുന്നതാണ് . ഈ വിശുദ്ധ വാര തിരുകർമ്മങ്ങളിൽ ഭക്തിപൂർവം പങ്കുചേർന്നു നല്ലൊരു ഉയിർപ്പു തിരുന്നാളിനായി ഒരുങ്ങുവാൻ എല്ലാ വിശ്വാസികളെയും സ്നേഹത്തോടെ സ്വാഗതം ചെയ്തു കൊള്ളുന്നു. രൂപത കോർഡിനേറ്റർ ഫാദർ റോയ് കോട്ടക്കുപുറം SDV -07853533535

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more