1 GBP =
breaking news

വെസ്റ്റ് ലണ്ടനിൽ അമ്മയെയും ഒരു വയസ്സായ കുഞ്ഞിനേയും കുത്തി പരിക്കേൽപ്പിച്ച ആളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു; ഇയ്യാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 999ൽ ബന്ധപ്പെടെണമെന്ന് പോലീസ്

വെസ്റ്റ് ലണ്ടനിൽ അമ്മയെയും ഒരു വയസ്സായ കുഞ്ഞിനേയും കുത്തി പരിക്കേൽപ്പിച്ച ആളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു; ഇയ്യാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 999ൽ ബന്ധപ്പെടെണമെന്ന് പോലീസ്

ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ ഫെൽത്താമിൽ യുവതിയെയും പതിനൊന്ന് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞിനേയും കുത്തി പരിക്കേൽപ്പിച്ച ആളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു. ഇയ്യാളെ പിടികൂടാനുള്ള ശ്രമങ്ങൾ ഉർജ്ജിതമായി നടക്കുകയാണ്. രേഹൻഖാൻ എന്ന് പേരുള്ള 25 വയസ്സായ യുവാവാണ് കൃത്യം നടത്തിയിരിക്കുന്നത്. ഇയ്യാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ ഉടൻ തന്നെ ബന്ധപ്പെടേണമെന്ന് അഭ്യർത്ഥിക്കുന്നു. ഹോൻസ്ലോയിലും ഐസിൽവർത്തിലും ഏറെ പരിചിതനായ ഇയ്യാൾക്ക് സ്ലോ, ന്യുഹാം, ഹാമ്മർസ്മിത്ത്, ഫുൾഹാം തുടങ്ങിയ ഇടങ്ങളിലും ബന്ധുക്കൾ ഉണ്ട്.

തിങ്കളാഴ്ച്ച വൈകുന്നേരം ഏഴു മണിയോടെയാണ് വെസ്റ്റ് ലണ്ടനിലെ ഫെൽതാമിലുള്ള സ്വിൻഫീൽഡ് ക്ലോസിൽ മുപ്പത്തിരണ്ട് വയസ്സായ യുവതിക്കും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള കൈക്കുഞ്ഞിനും കുത്തേറ്റത്. പോലീസ് എത്തുമ്പോൾ ചോരയിൽ കുളിച്ച് കിടക്കുന്ന അമ്മയെയും കുഞ്ഞിനേയുമാണ് കണ്ടത്. പാരാമെഡിക്കൽ ടീമും ആംബുലന്സുകളുമെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചു. യുവതി അപകട നില തരണം ചെയ്തുവെങ്കിലും കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

രേഹൻഖാന് യുവതിയെ നേരത്തെ അറിയാമായിരുന്നെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇയ്യാൾ ഇവരുടെകൂടെയാണോ താമസിച്ചിരുന്നതെന്നതിനെക്കുറിച്ച് വിവരങ്ങൾ ഒന്നുമില്ല.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more