1 GBP = 103.12

വെയ്ൽസിൽ റെഡ് ആരോ ഹവക് വിമാനം തകർന്ന് ഒരാൾ കൊല്ലപ്പെട്ടു; മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിൽ

വെയ്ൽസിൽ റെഡ് ആരോ ഹവക് വിമാനം തകർന്ന് ഒരാൾ കൊല്ലപ്പെട്ടു; മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിൽ

വെയ്ൽസ്: നോർത്ത് വെയ്ൽസിലെ ആംഗ്ലിസെയ് ആർ എ എഫ് ബേസിലാണ് ആർ എ എഫ് എയ്റോബാറ്റിക് വിഭാഗമായ റെഡ് ആരോയുടെ ഹവക് വിമാനം തകർന്ന് വീണത്. ഇന്നലെ ഉച്ചക് ഒന്നര മണിയോടെയാണ് സംഭവം നടന്നത്. പരിശീലന പറക്കൽ നടത്തുകയായിരുന്ന വിമാനമാണ് തകർന്നത്. ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഡേവിഡ് സ്റ്റാർക്ക്(35) ആണ് അപകടത്തിൽ രക്ഷപ്പെട്ടത്. ദൃക്സ്സാക്ഷികൾ പറയുന്നതനുസരിച്ച് പെട്ടന്ന് വിമാനത്തിന്റെ ശബ്ദം നിലക്കുകയും താഴേക്ക് കൂപ്പ് കുത്തുകയായിരുന്നുവെന്നുമാണ്. താഴേക്ക് പഠിക്കുന്നതിന് ഇരുന്നൂറ് യാര്ഡുകള്ക്ക് മുകളിൽ വച്ച് മാത്രമാണ് ഒരാൾ പാരച്യൂട്ട് ഇജെക്ട് ചെയ്ത് രക്ഷപ്പെടുന്നതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

അപകടത്തിൽ കൊല്ലപ്പെട്ട ആർ എ എഫ് എൻജിനീയറുടെ പാരച്യൂട്ട് വർക്ക് ചെയ്യാത്തതാണ് അദ്ദേഹം രക്ഷപ്പെടാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. ഡേവിഡ് സ്റ്റാർക്ക് ആശുപത്രിയിൽ അപകട നില തരണം ചെയ്തു. ഇന്നലെ നോർത്ത് വെയ്ൽസിലെ ആർ എ എഫ് വാലിയിൽ നിന്ന് ആർ എ എഫ് ലിങ്കൺഷെയർ സ്‌കാംപ്റ്റൻ ബേസിലേക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്.

എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ടീം അപകടത്തെ സംബന്ധിച്ച അന്വേഷണം നടത്തി വരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട എൻജിനീയരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ലോകമാകമാനം നടക്കുന്ന എയർഷോകളിൽ റെഡ് ആരോയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. മികച്ച അഭ്യാസ പ്രകടനങ്ങളാണ് റെഡ് ആരോ എയർഷോകളിൽ അവതരിപ്പിക്കുന്നത്. റോയൽ എയർ ഫോഴ്സിന്റെ തന്നെ എയ്റോബാറ്റിക് ടീമിൽ പ്രേത്യകം പരിശീലനം സിദ്ധിച്ച മികച്ച അംഗങ്ങളാണ് ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more