1 GBP = 104.17

കെറ്ററിങ്ങില്‍ സജിയച്ചന്ആവേശോജ്വലമായ സ്വീകരണം; വി. യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി..

കെറ്ററിങ്ങില്‍ സജിയച്ചന്ആവേശോജ്വലമായ സ്വീകരണം; വി. യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി..

കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളോടെ നല്‍കപ്പെട്ട സ്വീകരണത്തിന് ശേഷം വി. യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. വിശുദ്ധന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് ലദീഞ്ഞോട് കൂടി ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. സജി മലയില്‍ പുത്തന്‍പുര കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാച്ചോറും സ്നേഹവിരുന്നും നടത്തപ്പെട്ടു. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി സിജു വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more