1 GBP = 104.22
breaking news

ഓക്സ്ഫോർഡ്‌ഷെയറിലെ ബാൻബറിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മരണമടഞ്ഞു

ഓക്സ്ഫോർഡ്‌ഷെയറിലെ ബാൻബറിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മരണമടഞ്ഞു

ലണ്ടൻ: ഓക്സ്ഫോർഡിനടുത്ത് ബാൻബറിയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മരണമടഞ്ഞു. രാജീവ് മാത്യു(35) എന്നയാളാണ് കാർ അപകടത്തിൽ മരണമടഞ്ഞത്. ഇന്നലെ രാവിലെയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അപകടത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഗുജറാത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ള രാജീവിന്റെ കുടുംബം ഗുജറാത്തിലെ ബറൂച്ചിലാണ്. ഭാര്യയും ഏക മകളും ഗുജറാത്തിൽ തന്നെയാണ്. മരണവിവരം പോലീസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്.മൃതദേഹം റാഡ്ക്ലിഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ലണ്ടൻ ഹോൺസ്‌ലോയിലെ സെന്റ് തോമസ് മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. രാജീവ് മാത്യുവിന്റെ ആകസ്മിക നിര്യാണത്തിൽ യുക്മ നാഷണൽ പ്രസിഡൻറ്‌ മാമ്മൻ ഫിലിപ്പ്, സെക്രട്ടറി റോജിമോൻ വർഗ്ഗീസ്, ട്രഷറർ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more