1 GBP = 103.12

ബലാത്സംഗത്തിന് വധശിക്ഷ: 14 നും 16 നും ഇടയിലുള്ളവരെ കുട്ടികളായി പരിഗണിക്കണം; ഓർഡിനൻസിലെ പ്രായം എടുത്ത് കാട്ടി പ്രതിഷേധവുമായി കമലഹാസൻ

ബലാത്സംഗത്തിന് വധശിക്ഷ: 14 നും 16 നും ഇടയിലുള്ളവരെ കുട്ടികളായി പരിഗണിക്കണം; ഓർഡിനൻസിലെ പ്രായം എടുത്ത് കാട്ടി പ്രതിഷേധവുമായി കമലഹാസൻ

ചെന്നൈ: 12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ വധശിക്ഷ നല്‍കാനുള്ള ഓര്‍ഡിനസിനെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഓര്‍ഡിനന്‍സിലെ പ്രായം ചൂണ്ടിക്കാട്ടിയാണ് കമല്‍ ഹാസന്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 14 മുതല്‍ 16 വയസുവരെ പ്രായമുള്ളവരും കുട്ടികളല്ലേ. 12 വയസുള്ളവരെപ്പോലെ തന്നെ അവരും കുട്ടികളാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരോടെ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷയും 12 മുതല്‍ 16 വയസുവരെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പോക്‌സോ നിയമ ഭേദഗതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഒപ്പുവച്ചു. ഇതോടെ പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കോടതിക്ക് അധികാരം ലഭിച്ചു.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വിനയം, സത്യസന്ധത തുടങ്ങിയ മൂല്യങ്ങളെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. കുടുംബത്തോടുള്ള ഉത്തരവാദിത്യങ്ങളെക്കുറിച്ചും അവരെ പഠിപ്പിക്കുന്നു. എന്നാല്‍ ആണ്‍കുട്ടികളോടുള്ള അമിതമായ വാത്സല്യം കാരണം അവര്‍ക്ക് എന്താണോ വേണ്ടത് അത് ചെയ്യാന്‍ അനുവദിക്കുന്നു. അവന്‍ ആണ്‍കുട്ടിയായതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more