1 GBP = 103.96

ലോക പ്രവാസി മലയാളി സമൂഹത്തിനു മാതൃകയായി യുകെ റാന്നി മലയാളിഅസോസിയേഷന്‍

ലോക പ്രവാസി  മലയാളി  സമൂഹത്തിനു മാതൃകയായി യുകെ  റാന്നി  മലയാളിഅസോസിയേഷന്‍

ജിജി തോമസ്

ലോക പ്രവാസി മലയാളി സമൂഹത്തിനു മാതൃകയായി യുകെ റാന്നി മലയാളിഅസോസിയേഷന്‍ മാറി എന്ന് റാന്നി എം എല്‍ എ ശ്രീ രാജു എബ്രഹാം .പ്രവാസി മലയാളികളുടെ വീടുകളിലെ ക്രിസ്തുമസ് സ്‌നേഹ സമ്മാന വിതരണ ഉത് ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദഹം .റാന്നിയുടെ വികസന സ്വപ്നങ്ങള്‍ക്കും അവയുടെ സാക്ഷാല്‍ക്കരണത്തിനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ അദ്ദഹം പ്രവാസി സമൂ ഹത്തോട് അഭ്യര്‍ത്ഥിച്ചു ,ഒപ്പം നാളിതുവരെ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു .

യുകെ റാന്നി മലയാളി അസോസിയേഷന്‍ ഈവര്‍ഷം ഏറെ പുതുമകളോടെയാണ് തങ്ങളുടെ ക്രിസ്തുമസ് നവ വത്സര ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചത് . അതിന്റെ ഭാഗമായി സാന്ത അപ്പുപ്പന്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പ്രവാസി കളുടെ നാട്ടിലെ വീടുകളിലും അവരുടെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകളിലും നേരിട്ടെത്തുകയും ക്രിസ്തുമസ് പുതുവത്സരാ ആശംസകള്‍ അറിയിക്കുകയും അതോടൊപ്പം സമ്മാനമായി ക്രിസ്തുമസ് കേക്ക് നല്‍കുകയും ചെയ്തു.

റാന്നി മലയാളികളുടെ ക്ഷേമത്തിനായി യുകെ യില്‍ രൂപീകൃതമായാ സംഘടന യുകെ യിലും കേരളത്തിലും പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.2017 ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി റാന്നി ഗവര്‍മെന്റ് ആശുപത്രി യിലെ രോഗികള്‍ക്ക് ഈസ്റ്റര്‍ വിരുന്ന് സംഘടിപ്പിക്കുവാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട് .

സംഘടനയുടെ 2017 വാര്‍ഷിക പൊതുയോഗം 2017 ഏപ്രില്‍ 29 നടക്കും പൊതുയോഗം സമ്മന്തിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നിടു പ്രസിദ്ധികരിക്കും .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more