1 GBP = 102.88
breaking news

എല്ലാ മതസ്ഥരും ഇന്ത്യയില്‍ ജീവിക്കുന്നു എന്നതില്‍ അഭിമാനം: റംസാന്‍ ആശംസയുമായി പ്രധാനമന്ത്രി

എല്ലാ മതസ്ഥരും ഇന്ത്യയില്‍ ജീവിക്കുന്നു എന്നതില്‍ അഭിമാനം: റംസാന്‍ ആശംസയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിശുദ്ധ റംസാന്‍ മാസത്തില്‍ രാജ്യത്ത് ഏവര്‍ക്കും ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മീയതുടേയും, പ്രാര്‍ത്ഥനയുടെയും സഹാനുഭൂതിയുടെയും ദിനങ്ങളാണ് ഇനിയുള്ള ദിവസങ്ങള്‍. പൂര്‍വികര്‍ ഇത്തരം ആചാരങ്ങള്‍ തുടങ്ങിയതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണ്. ഇന്ന് നമ്മുടെ രാജ്യത്തിന്റെ വൈവിദ്ധ്യത്തില്‍ നമ്മള്‍ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ശക്തിയും ഈ വൈവിദ്ധ്യം തന്നെയാണ് 32ആമത് മാന്‍ കി ബാത്തിലൂടെയുള്ള റംസാന്‍ സന്ദേശത്തില്‍ മോദി പറഞ്ഞു.

വിശ്വാസിയും അവിശ്വാസിയും ഒരുപോലെ ഈ രാജ്യത്ത് സമാധാനത്തോടെ ജീവിക്കുന്നു. ഏവരും ഐക്യത്തോടെയാണ് ഇവിടെ ജീവിക്കുന്നത്. ലോകത്തെ എല്ലാ മതസ്ഥരും ഇന്ത്യയില്‍ ജീവിക്കുന്നു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റസാന്‍ വ്രതം ശനിയാഴ്ചയാണ് ആരംഭിച്ചത്. ആത്മശുദ്ധീകരണത്തിലൂടെ വിശ്വാസികളെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പുണ്യമാസത്തില്‍ വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകും. പകല്‍ സമയങ്ങളില്‍ ഭക്ഷണം വെടിഞ്ഞ് നോമ്പ് അനുഷ്ടിക്കും. സുബഹ് ബാങ്ക് വിളി ആരംഭിക്കുന്നതോടെയാണ് വ്രതത്തിന് തുടക്കമാവുന്നത്. വൈകീട്ട് മഗ്‌രിബ് ബാങ്കൊലി മുഴങ്ങുന്നതോടെ നോമ്പുതുറക്കും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more