1 GBP = 103.69

കർണ്ണാടകയിൽ ഗവർണ്ണറുടെ നടപടിക്കെതിരെ രാം ജത് മലാനി സുപ്രീം കോടതിയിൽ

കർണ്ണാടകയിൽ ഗവർണ്ണറുടെ നടപടിക്കെതിരെ രാം ജത് മലാനി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിയെ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ മുതിർന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ രാംജഠ്മലാനി സുപ്രീം കോടതിയിൽ ഹർജി നൽകി. ഭരണഘടനയുടെ നഗ്നമായ ദുരുപയോഗമാണ് ഗവർണർ നടത്തിയതെന്ന് ജഠ്മലാനി ഹർജിയിൽ ചൂണ്ടിക്കാട്ടി.

തന്റെ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിനോട് ജഠ്മലാനി ആവശ്യപ്പെട്ടു. എന്നാൽ കർണാടക വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ഹർജി പരിഗണിച്ച മൂന്നംഗ ബെഞ്ചിനെ സമീപിക്കാൻ ചീഫ് ജസ്റ്റിസ് ജഠ്മലാനിയോട് നിർദ്ദേശിച്ചു.

ഭരണഘടന നൽകുന്ന അധികാരത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണ് ഗവർണറുടേത്. ഇത്തരമൊരു നടപടിയിലൂടെ ഗവർണർ പദവിയ്ക്ക് തന്നെ കളങ്കം വന്നിരിക്കുകയാണ്. ഏതെങ്കിലും പാർട്ടിക്കു വേണ്ടിയല്ല ഞാൻ കോടതിയെ സമീപിച്ചത്. എന്നാൽ ഗവർണറുടെ നടപടി എനിക്ക് വ്യക്തിപരമായി വിഷമം ഉണ്ടാക്കി- ജഠ്മലാനി പറഞ്ഞു.

ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ രാവിലെ 10.30നാണ് കോൺഗ്രസിന്റെ ഹർജിയിൽ വാദം കേൾക്കുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more