1 GBP = 104.11

ബ്രെ​ക്​​സി​റ്റ്, സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക’​ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​​ഥി​ക്കു​നേ​രെ വെ​ള്ള​ക്കാ​ര​െൻറ ആ​ക്രോ​ശം

ബ്രെ​ക്​​സി​റ്റ്, സ്വ​ന്തം  വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക’​  ഇ​ന്ത്യ​ൻ വി​ദ്യാ​ർ​​ഥി​ക്കു​നേ​രെ വെ​ള്ള​ക്കാ​ര​െൻറ  ആ​ക്രോ​ശം

ല​ണ്ട​ൻ: ശി​രോ​വ​സ്​​ത്രം ധ​രി​ച്ച മു​സ്​​ലിം സ്​​ത്രീ​ക്കു​നേ​രെ ​അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ ​ചെ​റു​ത്ത ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി​ക്കു​നേ​രെ ബ്രി​ട്ടീ​ഷ്​ പൗ​ര​​െൻറ വം​ശീ​യാ​ധി​ക്ഷേ​പം. ​േകം​ബ്രി​​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ വി​ദ്യാ​ർ​ഥി​യാ​യ രാ​കേ​ഷ്​ അ​ധ്വാ​നി​ക്കാ​ണ്​ ദു​ര​നു​ഭ​വം. േകം​ബ്രി​​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ശി​രോ​വ​സ്​​ത്ര​ധാ​രി​യാ​യ സ്​​ത്രീ​യെ  നോ​ക്കി ലൈം​ഗി​ക ചു​വ​യു​ള്ള പ​രാ​മ​ർ​ശം ന​ട​ത്തി​യ ബ്രി​ട്ടീ​ഷ്​ പൗ​ര​നോ​ട്​ അ​ത്​ ശ​രി​യ​ല്ലെ​ന്ന്​ രാ​കേ​ഷ്​​ ചൂ​ണ്ടി​ക്കാ​ട്ടി​യ​താ​ണ്​ വം​ശീ​യാ​ധി​ക്ഷേ​പ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബ്രെ​ക്​​സി​റ്റി​​െൻറ പേ​രും പ​റ​ഞ്ഞ്​ സ്വ​ന്തം വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​വാ​ൻ ബ്രി​ട്ടീ​ഷ്​ പൗ​ര​ൻ ആ​ക്രോ​ശി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ, അ​വി​​ടെ​യു​ണ്ടാ​യി​രു​ന്ന ആ​രും​ത​ന്നെ പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും അ​യാ​ൾ ചെ​യ്​​ത​ത്​ തെ​റ്റാ​ണെ​ന്ന്​ പ​റ​യാ​ൻ താ​ൻ മാ​​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നൂ​വെ​ന്നും പ​റ​ഞ്ഞ രാ​കേ​ഷ്​ ഇ​തു ത​ന്നെ ഞെ​ട്ടി​ച്ചു​വെ​ന്നും പ്ര​തി​ക​രി​ച്ചു.
പൊ​ലീ​സി​നെ വി​ളി​ക്കാ​ൻ പ​റ​ഞ്ഞി​ട്ടും ആ​രും അ​ന​ങ്ങി​യി​ല്ല​ത്രെ. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും ഇ​തു​വ​രെ അ​റ​സ്​​റ്റ്​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ വ​ക്താ​വ്​ അ​റി​യി​ച്ചു. ആ​ശു​പ​​ത്രി അ​ധി​കൃ​ത​രി​ൽ ഒ​രാ​ൾ സം​ഭ​വ​ത്തി​ൽ ഖേ​ദ​ംപ്ര​ക​ട​ിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more