1 GBP = 103.84
breaking news

രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്ന് കെഎം മാണി

രാജ്യസഭാ തെരഞ്ഞെടുപ്പില്‍നിന്ന് കേരള കോണ്‍ഗ്രസ് വിട്ടുനില്‍ക്കുമെന്ന് കെഎം മാണി

 

കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ കേരള കോൺഗ്രസ് (എം) തീരുമാനം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലപാട് പിന്നീട് പ്രഖ്യാപിക്കും. മുന്നണി പ്രവേശനത്തിൽ തീരുമാനം ആയില്ലെന്നും കെഎം മാണി പറഞ്ഞു.

കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനമെടുത്തത്. മുന്നണി പ്രവേശന കാര്യത്തിൽ തീരുമാനമാകാത്തതാണ് പാർട്ടിയുടെ ഈ നിലപാടിന് കാരണം. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന് കെഎം മാണി പറഞ്ഞു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് തീരുമാനിക്കും. മുന്നണി പ്രവേശനം പിന്നീട് ചർച്ച ചെയ്യുമെന്നും കെഎം മാണി പറഞ്ഞു. സ്റ്റിയറിങ് കമ്മറ്റി യോഗത്തിനു മുൻപ് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചെങ്ങന്നൂരിൽ മനസാക്ഷി വോട്ടിന് ആഹ്വാനം നൽകണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. എന്നാൽ കുറച്ചു കൂടി കാത്തിരുന്ന ശേഷം തീരുമാനമെടുക്കാമെന്നായിരുന്നു പിജെ ജോസഫിന്റെ അഭിപ്രായം.

സ്റ്റിയറിങ് കമ്മറ്റിയിലെ ഭൂരിപക്ഷവും ഈ നിലപാടിനോട് യോജിക്കുകയായിരുന്നു. ബിജെപിയുമായി തൽകാലം അടുപ്പം പുലർത്തേണ്ടെന്നുമാണ് യോഗത്തിന്റെ തീരുമാനം. പാർട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് ഏപ്രിൽ 20ന് നടത്താനും , കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹത്തിനെതിരെ കർഷക സംഗമം ഏപ്രിൽ 27 ന് കോട്ടയത്ത് നടത്താനും സ്റ്റിയറിങ് കമ്മറ്റിയിൽ തീരുമാനമായി. സംസ്ഥാന സർക്കാരിന്റെ മദ്യനയം അപകടകരമാണെന്നും കെഎം മാണി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more