1 GBP = 103.99

അമേരിക്കയില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റു മരിച്ചു; വംശീയ ആക്രമണമല്ലെന്ന് പൊലീസ്; മൃതദേഹം കണ്ടെത്തിയത് കാറിന്റെ പിന്‍സീറ്റില്‍

അമേരിക്കയില്‍ മലയാളി ഡോക്ടര്‍ വെടിയേറ്റു മരിച്ചു; വംശീയ ആക്രമണമല്ലെന്ന് പൊലീസ്; മൃതദേഹം കണ്ടെത്തിയത് കാറിന്റെ പിന്‍സീറ്റില്‍

തിരുവനന്തപുരം: യുഎസില്‍ മലയാളി യുവ ഡോക്ടറെ കാറില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടര്‍മാരുടെ സംഘടനയുടെ മുന്‍ പ്രസിഡന്റുമായ ഡോ. നരേന്ദ്ര കുമാറിന്റെ മകന്‍ ഡോ. രമേഷ് കുമാറാണ് (32) കൊല്ലപ്പെട്ടത്.

ബുധനാഴ്ച മുതല്‍ രമേഷ് ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് രമേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

ഹെന്റി ഫോര്‍ഡ് ഹോസ്പിറ്റലിലെ ന്യുറോളജിസ്റ്റായിരുന്നു രമേഷ്. കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ നിന്ന് ബിരുദമെടുത്തതിന് ശേഷം ഡിട്രോയിറ്റില്‍ റസിഡന്‍സി ചെയ്യുകയായിരുന്നു. രമേഷിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായി ഇന്ത്യ പ്രസ് ക്ലബിന് വേണ്ടി നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more