1 GBP = 103.89

രാജേഷ്​ വധം: ഖത്തറിൽ നിന്നെത്തിയ കൊലയാളി സംഘത്തെ പിടികൂടാൻ അന്വേഷണസംഘം ഇൻറർപോളി​െൻറ സഹായം തേടുന്നു

രാജേഷ്​ വധം: ഖത്തറിൽ നിന്നെത്തിയ കൊലയാളി സംഘത്തെ പിടികൂടാൻ അന്വേഷണസംഘം ഇൻറർപോളി​െൻറ സഹായം തേടുന്നു

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണസംഘം ഇൻറർപോളി​​െൻറയും തമിഴ്​നാട്​ പൊലീസി​​െൻറയും സഹായം തേടുന്നു​. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. കേസിലെ മുഖ്യപ്രതി അലിഭായി ഖത്തറിലേക്കും മറ്റൊരുപ്രതിയായ അപ്പുണ്ണി തമിഴ്​നാട്ടിലേക്കും കട​െന്നന്ന വിലയിരുത്തലി​​െൻറ അടിസ്ഥാനത്തിലാണ്​ ഇൗ ഏജൻസികളുടെ സഹായം കൂടി ​േതടിയത്​.

അതേസമയം, കൊലപാതകം നടന്നിട്ട്​ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന്​ കൈമാറാനും നീക്കം നടക്കുന്നുണ്ട്​. കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ അന്വേഷണം ദിവസങ്ങൾക്കുള്ളിൽ ക്രൈംബ്രാഞ്ചിന്​ കൈമാറുമെന്നാണ്​ ലഭിക്കുന്ന വിവരം.
അതിനിടെ പ്രതികളെക്കുറിച്ച്​ വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഖത്തറിൽനിന്നുമുള്ള ക്വ​േട്ടഷനാണ്​ കൊലക്ക്​ കാരണമെന്നുമുള്ള വിലയിരുത്തലിലാണ്​ പൊലീസ്​. കേസിലെ മുഖ്യപ്രതിയുടെ പേര് അലിഭായി എന്നത്​ വിളിപ്പേരാണെന്നും പൊലീസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഖത്തറിലുള്ള ഒാച്ചിറ സ്വദേശിയുടെ ക്വ​േട്ടഷനാണ്​ കൊലപാതകത്തിനു പിന്നിൽ. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ്​ ഇതിനു​ കാരണമെന്നാണ്​ വിലയിരുത്തൽ. ഗൾഫിൽ നൃത്തപഠനം നടത്തിവന്ന സ്​ത്രീയുമായി രാജേഷിന്​ അടുത്ത ബന്ധമുണ്ടായിരു​െന്നന്നും എന്നാൽ, അത്​ ഉപേക്ഷിക്കാൻ സ്​ത്രീ തയാറാകാത്തത്​ അവരുടെ കുടുംബജീവിതത്തിൽ പ്രശ്​നങ്ങൾ സൃഷ്​ടിച്ചിരു​െന്നന്നുമാണ്​ പൊലീസ്​ അന്വേഷണത്തിൽ കണ്ടെത്തിയത്​.

ഇൗ ബന്ധത്തിൽനിന്ന്​ സ്​ത്രീയെ പിന്തിരിപ്പിക്കാൻ ഭർത്താവ്​ പലകുറി ശ്രമിക്കുകയും അവർ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്​തിരു​െന്നന്നാണ്​ വിവരം. ഗൾഫിലുണ്ടായിരുന്ന രാജേഷിന്​ ഇതുമൂലം ഭീഷണിയുണ്ടായി. തുടർന്നാണ്​ രാജേഷ് മടങ്ങിയെത്തി മടവൂരിൽ എഡിറ്റിങ്ങ്​ സ്​റ്റുഡിയോ തുടങ്ങിയത്​. സ്​റ്റുഡിയോയുടെ പേരും ഇൗ യുവതിയുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. നാട്ടിലെത്തിയ ശേഷവും രാജേഷ്​ ഇവരുമായി സൗഹൃദം തുടർ​െന്നന്നും അതാണ്​ കൊലക്ക്​ കാരണമായതെന്നുമാണ്​ പൊലീസ്​ നിഗമനം.

ഖത്തറിലെ വ്യവസായിയായ യുവതിയുടെ ഭർത്താവി​​െൻറ ജിംനേഷ്യത്തിലെ ഇൻസ്​ട്രക്​ടർ കൂടിയായ അലിഭായിയെ ക്വ​േട്ടഷൻ ഏൽപ്പിക്കുകയും കേരളത്തിലെത്തിയ അയാൾ രണ്ടുപേരെ കൂടെ കൂട്ടി സ്ഥലത്തെത്തി കൊല നടത്തി ഖത്തറിലേക്ക്​ മടങ്ങിയെന്നുമാണ്​ പൊലീസ്​ പറയുന്നത്​. കൊലക്കു​ ശേഷം കാഠ്​മണ്ഡുവഴിയാണ്​ അലിഭായി ഖത്തറിലേക്ക്​ മടങ്ങിയതെന്നും മറ്റൊരു പ്രതിയായ കായംകുളം അപ്പുണ്ണി ഡൽഹിയിൽനിന്നും വീണ്ടും ചെന്നൈയിലേക്ക്​ എത്തിയെന്നുമാണ്​ പൊലീസ്​ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ്​ ​പ്രതികളെ പിടികൂടാൻ ഇൻറർപോളി​​െൻറയും തമിഴ് നാട്​ പൊലീസി​​െൻറയും സഹായം തേടുന്നത്​. മൂന്നാമത്തെ പ്രതിയെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ പൊലീസ്​ പുറത്തുവിട്ടിട്ടില്ല. ‘സ്​ഫടികം’ എന്ന വിളിപ്പേരിലാണ്​ ഇയാൾ അറിയപ്പെടുന്നതെന്നാണ്​ അറിയുന്നത്​. അറസ്​റ്റ്​ വൈകില്ലെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ നൽകുന്ന വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more