1 GBP = 103.14

ഷേൻ വാട്‌സന് സെഞ്ച്വറി, ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് കൂറ്റൻ തോൽവി

ഷേൻ വാട്‌സന് സെഞ്ച്വറി, ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് കൂറ്റൻ തോൽവി

പൂ​നെ: ഷേൻ വാട്സൺന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിൽ ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 64 റൺസിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ വാട്ട്സൺ ഷോയുടെ പിൻബലത്തിൽ നേടിയ 5 വിക്കറ്റ് നഷ്‌ടത്തിൽ 204 റൺസെന്ന വമ്പൻ ടോട്ടൽ മറികടക്കാനിറങ്ങിയ രാജസ്ഥാൻ 18.3 ഓവറിൽ 140 റൺസിന് ആൾഔട്ടാവുകയായിരുന്നു. 57 പ​ന്തു​ക​ളിൽ നി​ന്ന് ഒൻ​പ​ത് ബൗ​ണ്ട​റി​ക​ളു​ടെ​യും ആ​റ് സി​ക്സു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വാ​ട്ട്സൺ 105 റൺ​സ് നേ​ടി​ കളിയിലെ താരമായത്.

പു​തിയ ഹോം ഗ്രൗ​ണ്ടായ പൂ​നെ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് സ്പെ​ഷ്യൽ ട്രെ​യി​നി​ലെ​ത്തിയ ആ​രാ​ധ​ക​രെ ത്രി​ല്ല​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നൈ സൂ​പ്പർ കിം​ഗ്സ്. അ​മ്പാ​ട്ടി റാ​യ്ഡു​വി​നെ (12) കൂ​ട്ടി ഓ​പ്പ​ണിം​ഗി​നെ​ത്തിയ വാ​ട്ട്സൺ ഇ​ന്ന​ലെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. അ​ഞ്ചാം ഓ​വ​റിൽ ലൗ​ഗി​ന്റെ പ​ന്തിൽ ബ​ട്ട്‌​ലർ​ക്ക് ക്യാ​ച്ച് നൽ​കി അ​മ്പാ​ട്ടി പു​റ​ത്താ​കു​മ്പോൾ ചെ​ന്നൈ 50 റൺ​സി​ലെ​ത്തി​യി​രു​ന്നു. തു​ടർ​ന്ന് സു​രേ​ഷ് റെ​യ്‌​ന​യും (46) വാ​ട്ട്സ​ണും ചേർ​ന്ന് ക​ത്തി​ക്ക​യ​റി. 29 പ​ന്തു​ക​ളിൽ ഒൻ​പ​ത് ബൗ​ണ്ട​റി​യ​ട​ക്ക​മാ​യി​രു​ന്നു റെ​യ്ന​യു​ടെ 46 റൺ​സ്. റെ​യ്ന, ധോ​ണി (5) സാം ബി​ല്ലിം​ഗ്സ് (3) എ​ന്നി​വ​രെ ത​ന്റെ അ​ടു​ത്ത​ടു​ത്ത ഓ​വ​റു​ക​ളിൽ ശ്രേ​യ​സ് ഗോ​പാൽ പു​റ​ത്താ​ക്കി​യെ​ങ്കി​ലും ഡ്വെ​യ്ൻ ബ്രാ​വോ​യെ (24) കൂ​ട്ടി വാ​ട്ട്സൺ സെ​ഞ്ച്വ​റി​യി​ലെ​ത്തി. ട്വ​ന്റി – 20​യിൽ വാ​ട്ട്സ​ന്റെ നാ​ലാം സെ​ഞ്ച്വ​റി​യാ​യി​രു​ന്നു ഇ​ത്.

മറുപടിക്കിറങ്ങിയ രാജസ്ഥാൻ നിരയിൽ ബെൻ സ്റ്റോക്സിന് (37 പന്തിൽ 45) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. ദീപക് ചൽഹാർ, ഷർദ്ദുൾ താക്കൂർ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more