1 GBP =

രജനിയുടെയും പളനിസാമിയുടെയും വീട്ടിൽ ബോംബ്​ ഭീഷണി; 21 കാരൻ പിടിയിൽ

രജനിയുടെയും പളനിസാമിയുടെയും വീട്ടിൽ ബോംബ്​ ഭീഷണി; 21 കാരൻ പിടിയിൽ

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ഇ. പളനിസാമിയുടെയും പ്രമുഖ നടൻ രജനീകാന്തി​​െൻറയും വീടുകളിൽ ബോംബ്​ ഭീഷണി. ഭീഷണി സന്ദേശമയച്ച 21കാരൻ പി. ഭുവനേശ്വരനെ പൊലീസ്​ പിടികൂടി. ഇ. പളനി സാമിയുടെയും രജനീ കാന്തി​​െൻറയും വീട്ടിൽ ബോംബ്​ വെച്ചിട്ടുണ്ടെന്ന്​ ഭുവനേശ്വരൻ ​െപാലീസി​െന ഫോൺ ചെയ്​ത്​ അറിയിക്കുകയായിരുന്നു.

തുടർന്ന്​ ​െപാലീസ് തന്നെ അന്വേഷണം നടത്തിയെങ്കിലും സന്ദേശം വ്യാജമാണെന്ന്​ വ്യക്​തമായി. ഫോൺ നമ്പർ പിന്തുടർന്ന്​ പ്രതിയെ പിടികൂടി. അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക്​​ നേരെയും ഇയാൾ ബോംബ്​ ഭീഷണി മുഴക്കിയിരുന്നു.

ചെന്നൈയിലെ കിൽപൗക്ക്​ സർക്കാർ ആശുപത്രിയിൽ വിഷാദ രോഗത്തിന്​ ചികിത്​സയിലാണ്​ ഭുവനേശ്വർ. അന്തരിച്ച മുഖ്യമന്ത്രി ​ജയലളിതയുടെ വീട്ടിൽ ബോംബുവെച്ചെന്ന്​ വ്യാജ സ​ന്ദേശം നൽകിയതിന്​ 2013ലും ഇയാളെ ​െപാലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more