1 GBP =

സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതമായി ഒന്നുമില്ലെന്ന് രജനീകാന്ത്; കാലം മാറുമ്പോള്‍ എല്ലാം മാറും

സിനിമയിലും രാഷ്ട്രീയത്തിലും ശാശ്വതമായി ഒന്നുമില്ലെന്ന് രജനീകാന്ത്; കാലം മാറുമ്പോള്‍ എല്ലാം മാറും
സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ശാശ്വതമായി ഒന്നുമില്ലെന്ന് നടന്‍ രജനീകാന്ത്. കാലം വരുമ്പോൾ എല്ലാം മാറുമെന്നും ആരാധക സംഗമത്തിന്റെ നാലാംദിനത്തില്‍ താരം പറഞ്ഞു. രാഷ്ട്രീയ പ്രഖ്യാപനം നാളെയുണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രജനിയുടെ അഭിപ്രായ പ്രകടനം.
 ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നൊരു മാറ്റം തമിഴ്നാട്ടിൽ സാധ്യമാകുമോയെന്ന് മാധ്യമ പ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അതിന് അദ്ദേഹം മറുപടി നൽകിയില്ല. അതേസമയം, ആരാധകരെ അഭിസംബോധന ചെയ്യവേ, എല്ലാം മാറുമെന്നു പറഞ്ഞത് അതിനുള്ള ഉത്തരമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.
എംജിആറിനെ ആളുകൾ ആരാധിക്കാൻ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണെന്നും നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാൾക്ക് ആദരവ് നേടിക്കൊടുക്കുന്നതെന്നും രജനി പറഞ്ഞു. അതോടൊപ്പം കുടുംബത്തെ നന്നായി നോക്കണമെന്നും അതുവച്ചാണ് ആളുകളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി പറഞ്ഞു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more