ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍


ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയമിച്ചു. ഡെപ്യൂട്ടി അസിസ്റ്റന്റിന് പുറമേ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ ചുമതലകളും രാജ് ഷായ്ക്കുണ്ട്.അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യുഎസ്എഐഡിയുടെ തലവനും രാജ് ഷായാണ്. തെരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചരണത്തിന് നേതൃത്വം വഹിച്ചത് രാജ് ഷാ ആയിരുന്നു.

അമേരിക്കന്‍ സര്‍ക്കാര്‍ ഹെയ്തിയിലും ഫിലിപ്പീന്‍സിലും നടത്തിവന്ന മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും രാജ് ഷാ ആയിരുന്നു. ശിവം മല്ലിക് ഷായാണ് രാജ് ഷായുടെ ഭാര്യ.

ഗുജറാത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരാണ് രാജിന്റെ മാതാപിതാക്കള്‍. 1970കളില്‍ പഠനത്തിനായിട്ടാണ് രാജിന്റെ പിതാവ് അമേരിക്കയിലെത്തുന്നത്. പിന്നീട് തിരിച്ചെത്തി ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ചശേഷം അമേരിക്കയിലെത്തി സ്ഥിരതാമസമാക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates