1 GBP = 103.70

പേമാരിയും ഉരുൾപൊട്ടലും കവർന്നത് 14 ജീവൻ, 7 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല; മഴ രണ്ട് ദിവസം കൂടെ കലിതുള്ളി പെയ്യും

പേമാരിയും ഉരുൾപൊട്ടലും കവർന്നത് 14 ജീവൻ, 7 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല; മഴ രണ്ട് ദിവസം കൂടെ കലിതുള്ളി പെയ്യും
കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും. ഉരുൾപൊട്ടലിലും പേമാരിയിലും കോഴിക്കോട് ജില്ലയിൽ മാത്രം 8 മരണം. മഴക്കെടുതിയിൽ സംസ്ഥാനത്താകെ 14 മരണം.
കാണാതായവരിൽ 7 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുൾപൊട്ടിയത്. കട്ടിപ്പാറയിലാണ് കനത്തനാശങ്ങൾ ഉണ്ടായിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർകോട്‌, പാലക്കാട്‌ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾ​പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുൾ​പൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നു.
ശക്തമായതോടെ താമരശേരി ചുരത്തിലും വൻഗതാഗതക്കുരുക്കാണുള്ളത്. വയനാട് – കോഴിക്കോട് ഗതാഗതം തടസമായി. പുല്ലൂരാംപാറയിൽ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more