ട്രയിന്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് , യാത്രക്കൂലി താങ്ങാനാകാതെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്


ട്രയിന്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് , യാത്രക്കൂലി താങ്ങാനാകാതെ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

ഈ വര്‍ഷം റെയില്‍ യാത്രാനിരക്ക് 2.3ശതമാനം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. യാത്രക്കൂലി താങ്ങാനാകാതെ നിരവധി ബ്രിട്ടീഷുകാര്‍ ജോലി ഉപേക്ഷിക്കുന്നതായി വാര്‍ത്ത വന്നതിന് പിന്നാലെയാണ് റെയില്‍ നിരക്കിലെ വര്‍ദ്ധനവിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. നിലവില്‍ ഏകദേശം 230,000ത്തോളം പേര്‍ യാത്രക്കൂലി താങ്ങാനാകാതെ ജോലി ഉപേക്ഷിച്ചതായിട്ടാണ് കണക്കുകള്‍. മാത്രമല്ല 77,000ത്തോളം പേര്‍ ണടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സെയ്ന്‍സ്ബറി ബാങ്ക് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ദ്ദനവുണ്ടായിട്ടുണ്ട്. ഏകദേശം ആറ് ശതമാനത്തിന്റെ വര്‍ദ്ദനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. മാത്രമല്ല അഞ്ച് ശതമാനം ആളുകള്‍ യാത്രക്കൂലി വര്‍ദ്ധനവിനെ മറികടക്കാനായി ഓവര്‍ടൈം ജോലി ചെയ്യുന്നതായും സര്‍വ്വേയില്‍ കണ്ടെത്തി.

യാത്രാക്കൂലിയിലെ വര്‍ദ്ധനവ് കാരണം നടന്നോ ഓടിയോ സൈക്കിളിലോ ഒക്കെ ജോലി സ്ഥലത്ത് എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എട്ടില്‍ ഒരാള്‍ വീതം ഈ വഴി സ്വീകരിക്കുന്നവരാണ്. അടുത്തിടെ ആക്ഷന്‍ ഫോര്‍ റെയില്‍ നടത്തിയ പഠനത്തില്‍ ബ്രിട്ടനിലെ ഒരു തൊഴിലാളി അയാളുടെ ശമ്പളത്തിന്റെ 14 ശതമാനവും ജോലിസ്ഥലത്തേക്ക് എത്താനും തിരിച്ചുമുള്ള യാത്രകള്‍ക്കുള്ള കൂലിയായിട്ടാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഫ്രാന്‍സില്‍ ഇത് രണ്ട് ശതമാനവും ഇറ്റലിയിലും ജര്‍മ്മനിയിലും മൂന്ന് ശതമാനവും ആണ്.

ട്രയിന്‍ നിരക്ക് ഉയര്‍ത്താനുള്ള നീക്കം നിരാശാജനകമാണ് എന്ന് വാര്‍ത്തയോട് പ്രതികരിച്ച ട്രാന്‍സ്‌പോര്‍ട്ട് ഫോക്കസിന്റെ സിഇഓ ആന്റണി സ്മിത്ത് പറഞ്ഞു. ഉയര്‍ന്ന യാത്രക്കൂലി നല്‍കിയിട്ടും റെയില്‍വേയുടെ സേവനത്തിന്റെ ഗുണനിലവാരം ഉയരാത്തതും യാത്രക്കാരെ രോഷാകുലരാക്കുന്നുണ്ട്. ്പ്രത്യേകിച്ച് സൗത്ത് ഈസ്റ്റിലും ലണ്ടനിലുമുള്ള യാത്രക്കാരെ. തെക്കന്‍ പ്രദേശങ്ങളിലെ യാത്രക്കാര്‍ക്കുള്ള നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് താല്‍ക്കാലികമായി മരവിപ്പിക്കണമെന്നും സ്മിത്ത് ആവശ്യപ്പെട്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317