1 GBP = 103.97

രാജീവ് കൊലപാതകം; അഭിഭാഷകൻ ഉദയഭാനുവിന്റെ വീട്ടിലും ഒാഫീസിലും പൊലീസ്​ റെയ്​ഡ്​

രാജീവ് കൊലപാതകം; അഭിഭാഷകൻ ഉദയഭാനുവിന്റെ വീട്ടിലും ഒാഫീസിലും പൊലീസ്​ റെയ്​ഡ്​

കൊച്ചി: റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന രാജീവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്‍റെ വീട്ടിൽ പൊലീസ്​ റെയ്​ഡ്​. തൃശൂരിൽ നിന്നുള്ള പൊലീസ് സംഘമാണ്​ ഉദയഭാനുവിന്‍റെ തൃപ്പൂണിത്തുറയിലെ വീട്ടിലും മഹാരാജാസ് കോളജിന് സമീപം പ്രവർത്തിക്കുന്ന ഓഫീസിലും​ ഇന്ന്​ റെയ്ഡ് നടത്തുന്നത്.

കൊല്ലപ്പെട്ട രാജീവുമായി ചില ഭൂമിയിടപാടുകളിൽ ഉദയഭാനു ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ റെയ്​ഡ്​. ഇത്​ സംബന്ധിച്ച രേഖകളാണ് പൊലീസ് പരിശോധിക്കുന്നത്.

കേസിൽ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി കഴിഞ്ഞ ദിവസം കോടതിയിൽ പൊലീസ്​ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണം നടത്തുന്നതിൽ തടസമില്ലെന്ന് കോടതി അറിയിച്ചതിന് പിന്നാലെയാണ് റെയ്​ഡ്​ നടക്കുന്നത്​. കൊല്ലപ്പെട്ട രാജീവിന്‍റെ വീട്ടിൽ ഉദയഭാനു പോയതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more