1 GBP = 103.16

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു;16ന് സ്ഥാനമേൽക്കും

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു;16ന് സ്ഥാനമേൽക്കും

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷനായി രാഹുൽ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്നലെ ഉച്ചയ്‌ക്ക് മൂന്നിന് അവസാനിച്ചതിന് പിന്നാലെ തിര‌ഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 16ന് രാവിലെ 11ന് സ്ഥാനമേൽക്കും.

രാഹുൽ ഗാന്ധിക്ക് വേണ്ടി സമർപ്പിച്ച 89 പത്രികകളും സാധുവാണെന്നും മറ്റാരും പത്രിക നൽകിയിട്ടില്ലെന്നും പാർട്ടി ഭരണഘടനയുടെ 18(ഡി) വകുപ്പനുസരിച്ചാണ് അദ്ധ്യക്ഷനായി പ്രഖ്യാപിക്കുന്നതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സർട്ടിഫിക്കറ്റ് 16ന് രാവിലെ 11ന് രാഹുലിന് കൈമാറും. തുടർന്ന് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ അധികാരം ഏറ്റുവാങ്ങും. എ.ഐ.സി.സിയുടെ അടുത്ത പ്ളീനറി സമ്മേളനത്തിലാണ് രാഹുൽ ഔപചാരികമായി സ്ഥാനമേൽക്കുക.

രാഹുലിനെ പ്രസിസന്റായി പ്രഖ്യാപിച്ചത് ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more