1 GBP = 103.68

പ്രതിപക്ഷ ഐക്യം വിളിച്ചോതി രാഹുലിന്റെ ഇഫ്‌താർ വിരുന്ന്, മുഖ്യാതിഥിയായി പ്രണബ്

പ്രതിപക്ഷ ഐക്യം വിളിച്ചോതി രാഹുലിന്റെ ഇഫ്‌താർ വിരുന്ന്, മുഖ്യാതിഥിയായി പ്രണബ്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം രാഹുൽ ഗാന്ധി ആദ്യമായി നടത്തിയ ഇഫ്‌താർ വിരുന്ന് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി. എന്നാൽ ചടങ്ങിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായത് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയായിരുന്നു. ആർ.എസ്.എസ് വേദിയിൽ പങ്കെടുത്ത ശേഷം ഇതാദ്യമായാണ് അദ്ദേഹം കോൺഗ്രസ് ചടങ്ങിനെത്തുന്നത്. ഈ മാസം ഏഴിന് നടന്ന ആർ.എസ്.എസ് സമ്മേളനത്തിൽ പ്രണബ് പങ്കെടുത്തത് കോൺഗ്രസിനുള്ളിൽത്തന്നെ ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിരുന്നു.
കോൺഗ്രസിന്റെ ഓദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ഇഫ്താർ വിരുന്നിന്റെ ചിത്രങ്ങളിലും ദൃശ്യങ്ങളിലും രാഹുലിന്റെ തൊട്ടരികിലായി പ്രണബ് ഇരിക്കുന്നത് കാണാം. ആർ.എസ്.എസ് സമ്മേളനത്തിന്റെ വിവാദങ്ങൾക്കുശേഷം ഇരുവരും ആദ്യമായി കാണുന്നതും ഇതാദ്യമായാണ്. ചടങ്ങിലേക്ക് ആദ്യം പ്രണബിനെ ക്ഷണിക്കാത്തത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ ഇക്കാര്യം വാർത്തയായതോടെ രാഹുൽ ഗാന്ധി നേരിട്ട് തന്നെ പ്രണബിനെ ക്ഷണിക്കുകയായിരുന്നു. ആർ.എസ്.എസ് വേദിയിലെത്താനുള്ള പ്രണബിന്റെ തീരുമാനം കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുമെന്ന് കാട്ടി മകൾ ഷർമിഷ്‌ട മുഖർജി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ പ്രസംഗത്തിൽ അദ്ദേഹം കോൺഗ്രസ് ആശയങ്ങളാണ് ഉയർത്തികാട്ടിയതെന്ന് വിശദീകരിച്ച് കോൺഗ്രസ് പിന്നീട് പ്രണബിനെ ന്യായീകരിക്കുകയും ചെയ്‌തു.

ഡൽഹി താജ് പാലസിൽ നടന്ന വിരുന്നിൽ മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി.എം.കെയുടെ കനിമൊഴി, ആർ.ജെ.ഡിയുടെ മനോജ് ധാ, ശരത് യാദവ്, മമതാ ബാനർജിയുടെ പ്രതിനിധിയായി ദിനേഷ് ത്രിവേദി, മായാവതിയുടെ പ്രതിനിധിയായി എസ്.സി മിശ്ര തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അതേസമയം, ആം ആദ്മി പാർട്ടി നേതാക്കൾ ചടങ്ങിനെത്താത്തത് ചർച്ചയായിട്ടുണ്ട്. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകിയാൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്‌താവനയാണ് ഇപ്പോൾ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more