1 GBP = 103.89

ജോലി നല്‍കിയപ്പോള്‍ മോദി നല്‍കിയത് 450, പ്രധാന മന്ത്രി പ്രസംഗിച്ചാല്‍ ഇന്ത്യ മുന്നോട്ടുപോകില്ല: രാഹുല്‍ ഗാന്ധി

ജോലി നല്‍കിയപ്പോള്‍ മോദി നല്‍കിയത് 450, പ്രധാന മന്ത്രി പ്രസംഗിച്ചാല്‍ ഇന്ത്യ മുന്നോട്ടുപോകില്ല: രാഹുല്‍ ഗാന്ധി

മുംബൈ: മോദി സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ റോസ്ഗര്‍ യോജന പദ്ധതിയിലൂടെ രണ്ട് കോടി ആളുകള്‍ക്ക് ജോലി ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ചൈന ഒരു ദിവസം കൊണ്ട് 50,000 ആളുകള്‍ക്ക് ജോലി നല്‍കിയപ്പോള്‍ മോദി നല്‍കിയത് 450 പേര്‍ക്ക് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസിനെതിരായ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ നിയമ നടപടിയുടെ ഭാഗമായി മുംബൈയിലെത്തിയ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിച്ചു. താഴെക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ 15,000 പ്രവര്‍ത്തകരോട് രാഹുല്‍ സംസാരിച്ചു.

ചൈനയുമായി മത്സരിക്കണമെന്നാണ് യുവാക്കളുടെ ആഗ്രഹം. എന്നാല്‍ സ്വന്തം പ്രസംഗത്തിലൂടെ ഇന്ത്യ മുന്നോട്ടുപോകുമെന്നാണ് മോദി കരുതുന്നത്. ജനങ്ങള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more