1 GBP = 103.02
breaking news

പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസമാണ് പരാജയത്തിന് കാരണമെന്ന് രാഹുല്‍ഗാന്ധി; അഴിമതിയാരോപണം നേരിടേണ്ടി വന്നതും വിനയായി

പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസമാണ് പരാജയത്തിന് കാരണമെന്ന് രാഹുല്‍ഗാന്ധി; അഴിമതിയാരോപണം നേരിടേണ്ടി വന്നതും വിനയായി

 

ദില്ലി: പാര്‍ട്ടിക്കകത്ത് മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അഴിമതിയുമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കകത്ത് ആഭ്യന്തര തര്‍ക്കം അതിരൂക്ഷമായതാണ് പരാജയത്തിന് കാരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

‘പാര്‍ട്ടിക്കകത്ത് ആഭ്യന്തര തര്‍ക്കം അതി രൂക്ഷമായിരുന്നു. മുതിര്‍ന്ന നേതാക്കളും യുവനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വിനയായി. അതിനുപുറമേ അഴിമതിയാരോപണവും നേരിടേണ്ടി വന്നു. എല്ലാമായപ്പോള്‍ തോറ്റു’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

എന്നാല്‍ അഴിമതി കണ്ടെത്തിയപ്പോഴെല്ലാം പാര്‍ട്ടി അവരെ പുറത്താക്കിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. വിവാരാവകാശ നിയമം നടപ്പാക്കി സമ്പൂര്‍ണ്ണ സുതാര്യത ഉറപ്പാക്കിയവരാണ് തങ്ങള്‍ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം ബിജെപിക്ക് ഇപ്പോള്‍ റാഫേല്‍ ഇടപാടുണ്ട്, അമിത് ഷായുടെ മകനെതിരായ ആരോപണമുണ്ട്, ഗുജറാത്ത് പെട്രോളിയം ഇടപാടുണ്ട്, എന്നാല്‍ ബിജെപിയുടെ നയം നിശബ്ദരായിരിക്കുക എന്നതാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more