1 GBP =

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് ഇന്ന് കശ്മീരില്‍

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് ഇന്ന് കശ്മീരില്‍

ശ്രീനഗര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കശ്മീരിലെത്തും. റംസാനോടനുബന്ധിച്ച് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താനാണ് രാജ്‌നാഥ് സിംഗ് കശ്മീരില്‍ എത്തുന്നത്. കശ്മീരില്‍ എത്തുന്ന ആഭ്യന്തരമന്ത്രി ആദ്യദിവസം ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുമായി യോഗം ചേരും. വെടിനിര്‍ത്തല്‍ പ്രഖ്യാപനം എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്നും യോഗത്തില്‍ വിശദീകരിക്കും. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

നേരത്തെ റംസാന്‍ പ്രമാണിച്ച് മെഹബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥന പ്രകാരം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സൈനികരെ ആക്രമിച്ചാല്‍ തിരിച്ചടിക്കാം. എന്നാല്‍ നടപടി സമാധാന അന്തരീക്ഷത്തില്‍ വ്രതാനുഷ്ടാനത്തിന് സാഹചര്യമൊരുക്കിയാകണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ 28 തീവ്രവാദ കേസുകളാണ് നിയന്ത്രണ രേഖയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഗ്രനേഡ് ആക്രമണവും ഐഇഡി സ്‌ഫോടനങ്ങളുമായിരുന്നു കൂടുതലും.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more