1 GBP = 104.18

ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി െ്രെഡവര്‍ക്ക് നേരെ വംശീയ ആക്രമണം; പരിക്കേറ്റത് കോട്ടയം പുതുപ്പള്ളി സ്വദേശിക്ക്

ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി െ്രെഡവര്‍ക്ക് നേരെ വംശീയ ആക്രമണം; പരിക്കേറ്റത് കോട്ടയം പുതുപ്പള്ളി സ്വദേശിക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി െ്രെഡവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു തദ്ദേശീയരായ അഞ്ചു പേര്‍ ചേര്‍ന്ന് കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്‌സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റു. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാര്‍ട്ടിലെ ഭക്ഷണശാലയിലായിരുന്നു ആക്രമണം. വംശീയ ആക്രമണമാണെന്നു കാട്ടി ഇയാള്‍ ടാസ്മാനിയന്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.

ഹൊബാര്‍ട്ടിലെ മക്‌ഡൊണാള്‍ഡ്‌സ് റസ്റ്ററന്റില്‍ ശനി പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. തദ്ദേശീയരായ അഞ്ചുപേര്‍ (നാലു യുവാക്കളും യുവതിയും) ഭക്ഷണശാലയിലെ ജീവനക്കാരുമായി തര്‍ക്കിക്കുന്നത് ലീ മാക്‌സ് കണ്ടിരുന്നു. ഇവിടെനിന്നു തിരിച്ചിറങ്ങിയപ്പോഴാണ് ഇവര്‍ ആക്രമണം നടത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more