പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ റീജിയനുകളിൽ വച്ച് വി. കുർബാനയെ കുറിച്ചുള്ള പഠന ക്ളാസുകൾ സംഘടി[പ്പിക്കുന്നു. സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറിയും വടവാതൂർ സെന്റ്. തോമസ് അപ്പസ്തോലിക് മേജർ സെമിനാരിയിലെ ലിറ്റർജി വിഭാഗം തലവനുമായ റവ. ഡോ. പോളി മാണിയാട്ട് ആണ് ക്ളാസുകൾ നയിക്കുന്നത്. ഇന്നത്തെ ക്ലാസ്സുകൾ ഞായർ (22/4/18) രാവിലെ 11 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 ന് അവസാനിക്കും. ലോംങ്ങ്സൈറ്റ് സെന്റ്.ജോസഫ് ദേവാലയത്തിൽ ആയിരിക്കും ക്ലാസ്സുകൾ നടക്കുക.
കഴിഞ്ഞ നവംബറിൽ നടന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ എപ്പാർക്കിയാൽ സമ്മേളനത്തിൽ ഡോ. ഫാ. പോളി മണിയാട്ട് സീറോ മലബാർ വിശുദ്ധ കുർബാനയുടെ വൈദ ശാസ്ത്ര ആഴത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും പേപ്പർ അവതരിപ്പിച്ചിരുന്നു. വിശ്വാസികളുടെ ഇടയിൽ നിന്നും അതിനു ലഭിച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് രൂപതയിലുടനീളമുള്ള സീറോ മലബാർ വിശ്വാസികൾക്കായി ഇത്തരം പഠനക്ളാസുകൾ സംഘടിപ്പിക്കുന്നതെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. വിശുദ്ധ കുർബാന അർപ്പിക്കുവാനായി വിവിധ സ്ഥലങ്ങളിൽ ഒരുമിച്ചു കൂടിയ ചെറിയ സമൂഹങ്ങൾ വളർന്നാണ് ഇന്ന് നാം കാണുന്ന രൂപതയുടെ വളർച്ചയിലേക്ക് എത്തിയതെന്നും ആദിമസഭയിലും വിശുദ്ധ കുർബാനയെ കേന്ദ്രീകരിച്ചാണ് സഭാ സമൂഹങ്ങൾ വളർന്നു വന്നതെന്നും മാർ സ്രാമ്പിക്കൽ പറഞ്ഞു.
സൗത്താംപ്റ്റൺ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ലണ്ടൻ, കേംബ്രിഡ്ജ്, ബ്രിസ്റ്റോൾ– കാർഡിഫ്, പ്രസ്റ്റൺ, കവൻട്രി എന്നിവിടങ്ങളിലായി ഏപ്രിൽ– മേയ് മാസങ്ങളിൽ 12 ഇടങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ റവ. ഫാ. രാജേഷ് ആനാത്തിൽ, റവ. എ. സജിമോൻ മലയിൽപുത്തൻപുരയിൽ, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ, റവ. ഫാ. ജോസഫ് പിണക്കാട്ട്, റവ. ഫാ. ജോസ് അന്ത്യാംകുളം,, റവ. എ. ഫിലിപ്പ് പന്തമാക്കൽ, റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല, റവ. ഫാ. പോൾ വെട്ടിക്കാട്ട്, റവ. ഫാ. മാത്യു ചൂരപൊയ്കയിൽ, റവ. ഫാ. ഹാൻസ് പുതിയാകുളങ്ങര, റവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പഠനക്ലാസുകൾക്ക് നേതൃത്വം നൽകും.
വി. കുർബാനയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ പഠനക്ലാസിൽ എല്ലാ വിശ്വാസികളും പ്രത്യേകിച്ച് കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, വേദപാഠം അധ്യാപകർ, വിമൻസ് ഫോറം അംഗങ്ങൾ, അൾത്താര ശുശ്രൂഷികൾ എന്നിവരും സംബന്ധിക്കണമെന്നു മാർ സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. ക്ലാസുകൾ നടക്കുന്ന സ്ഥലവും സമയവും തീയതിയും അടങ്ങിയ ടൈംടേബിൾ ചുവടെ ചേർത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
വെരി.റവ.ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ – O7913653154
ദേവാലയത്തിന്റെ വിലാസം:-
ST. JOSEPH CHURCH,
PORTLAND CRESCENT,
LONGSIGHT, MANCHESTER,
M13 0BU.
click on malayalam character to switch languages