1 GBP = 103.12

പ്രതിസന്ധി മുറുകുന്നു: ഖത്തർ രാജകുമാരൻ യു.എ.ഇ തടവിലെന്ന് ആരോപണം

പ്രതിസന്ധി മുറുകുന്നു: ഖത്തർ രാജകുമാരൻ യു.എ.ഇ തടവിലെന്ന് ആരോപണം

ദോഹ: ഭീകര ബന്ധം ആരോപിച്ച് ഖത്തറിന് മേൽ സൗദി അറേബ്യയടക്കമുള്ള സഖ്യരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുന്നു. ഖത്തർ രാജകുടുംബാംഗം ഷൈക്ക് അബ്‌ദുല്ല ബിൻ അലി അൽതാനിയെ യു.എ.ഇ തടങ്കലിൽ വച്ചെന്ന ആരോപണമാണ് വിഷയം വീണ്ടും ചർച്ചയാക്കിയത്. ഇതിനിടയിൽ തങ്ങളുടെ വ്യോമാതിർത്തി യു.എ.ഇ ലംഘിച്ചെന്ന് ആരോപിച്ച് ഖത്തർ രംഗത്ത് വന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുകയാണ്. എന്നാൽ പ്രശ്‌നങ്ങൾ കൈവിട്ട് പോകില്ലെന്നാണ് ഈ രംഗത്തെ വിദ‌ഗ്‌ദ്ധർ വിലയിരുത്തുന്നത്.

യു.എ.ഇ കിരീടാവകാശി ഷൈക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ അതിഥിയായി അബുദാബിയിലെത്തിയ തന്നെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ഷൈക്ക് അബ്‌ദുല്ല ബിൻ അലി അൽതാനി സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് ആരോപിച്ചത്. ഷൈക്ക് മുഹമ്മദിന്റെ അതിഥിയാത്തിയെ ഞാൻ ഇപ്പോൾ അബുദാബിയിലാണ്. എന്നാൽ എന്നെ ഇവിടെ തടഞ്ഞ് വച്ചിരിക്കുകയാണ്. എന്നെ അപായപ്പെടുത്തി അത് ഖത്തറിന് മേൽ വച്ച് കെട്ടാനാണ് ഇവർ ശ്രമിക്കുന്നത്. ഖത്തറിലെ ജനങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഷൈക്ക് മുഹമ്മദിനായിരിക്കുമെന്നും ഖത്തർ രാജകുടുംബാംഗം വീഡിയോയിൽ ആരോപിക്കുന്നു. എന്നാൽ ഈ വീഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം, ഓൺലൈനിൽ വൈറലായ വീ‌ഡിയോ ഖത്തറിലെ അൽ ജസീറ ചാനൽ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്.

സൗദി അറേബ്യയും യു.എ.ഇയും ബഹറിനും ഈജിപ്‌തുമടങ്ങുന്ന സഖ്യരാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതിന് ശേഷം നയതന്ത്ര തലത്തിൽ നടക്കുന്ന ഏറ്റവും വലിയ സംഘർഷാവസ്ഥയാണിത്. ഇതിന് പുറമെ വ്യോമാർത്തി ലംഘിച്ചുവെന്ന ഖത്തറിന്റെ ആരോപണവും മേഖലയിൽ തർക്കത്തിന് കാരണമായിട്ടുണ്ട്. രണ്ട് തവണയായി യു.എ.ഇ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചുവെന്നും ഇതിനെതിരെ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്നും വ്യക്തമാക്കിയ ഖത്തർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more