1 GBP = 104.05

ഖത്തറില്‍ ഇരുപത് വര്‍ഷം സേവനം ചെയ്ത വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി; സ്വാഗതം ചെയ്ത് പ്രവാസികൾ

ഖത്തറില്‍ ഇരുപത് വര്‍ഷം സേവനം ചെയ്ത വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി; സ്വാഗതം ചെയ്ത് പ്രവാസികൾ

ഖത്തറില്‍ ഇരുപത് വര്‍ഷം സേവനം ചെയ്ത വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസികള്‍. സ്ഥിരതാമസാനുമതി ലഭിക്കുന്നവര്‍ക്ക് സ്വദേശികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് നിയമത്തെ വേറിട്ടുനിര്‍ത്തുന്നത്. ഭരണഘടനയില്‍ തന്നെ മാറ്റം വരുത്തി കൊണ്ടാണ് അമീറിന്റെ സുപ്രധാന പ്രഖ്യാപനം

രാജ്യത്ത് ഇരുപത് വര്‍ഷം പൂര്‍ത്തിയായവര്‍ക്കും ഖത്തറില്‍ ജനിച്ച് പത്ത് വര്‍ഷം ഇവിടെ തുടര്‍ന്നവര്‍ക്കുമാണ് സ്ഥിരതാമസാനുമതി നല്‍കുക. ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസം ഒപ്പ് വെച്ച നിയമഭേദഗതിയെ സ്വദേശികളും വിദേശികളും പരക്കെ സ്വാഗതം ചെയ്തു.

ഖത്തരീ വനിതകളെ വിവാഹം ചെയ്ത വിദേശികള്‍, അവരുടെ മക്കള്‍, സ്വദേശികളുടെ വിദേശ ഭാര്യമാര്‍, രാജ്യത്തിന് വേണ്ടി മികച്ച സേവനം അര്‍പ്പിക്കുന്നവര്‍, വ്യാപാര പ്രമുഖര്‍ തുടങ്ങി വ്യത്യസ്ത വിഭാഗക്കാര്‍ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസവും സന്തോഷവുമാണ് നല്‍കിയത്. സ്ഥിര താമസാനുമതി ലഭിക്കുന്നവര്‍ക്ക് സ്വദേശികള്‍ക്ക് ലഭിക്കുന്നത് പോലെ വിദ്യഭ്യാസം, ചികിത്സ, തൊഴില്‍ എന്നീ മേഖലയില്‍ പ്രത്യേക പരിഗണ ലഭിക്കുമെന്നത് വലിയ നേട്ടം തന്നെയാണ്. ഗള്‍ഫ് മേഖലയില്‍ ഇത്തരത്തിലൊരു നയം നടപ്പിലാക്കുന്ന ആദ്യ രാജ്യമാണ് ഖത്തര്‍.

ഭരണത്തലവന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള അഭിമാനകരമായ നടപടിയെന്നാണ് ഈ തീരുമാനത്തെ പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇരുപത് വര്‍ഷത്തോളം രാജ്യത്തിന് വേണ്ടി സേവനം ചെയ്തവരെ അംഗീകരിക്കല്‍ കൂടിയാണ് ഈ നടപടിയിലൂടെ ഉണ്ടായിട്ടുള്ളതെന്നാണ് വിലയിരുത്തല്‍

വിദേശികള്‍ക്ക് മുന്തിയ പരിഗനയാണ് ഈ രാജ്യം എന്നും നല്‍കിയത്. രാജ്യത്തിന്റെ നിര്‍മാണത്തില്‍ വിദേശികളുടെ പങ്ക് ഇക്കഴിഞ്ഞ യു.എന്‍ പ്രസംഗത്തില്‍ അമീര്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അമീറിന്റെ പുതിയ പ്രഖ്യാപനം അതിവേഗം വികസനം നടന്ന് കൊണ്ടിരിക്കുന്ന ഖത്തറിന് പുത്തന്‍ ഉന്‍മേഷം പകരുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുസ്‍ലിം അന്നാബിത് അഭിപ്രായപ്പെട്ടു. ഉപരോധത്തിന്റെ തീക്ഷ്ണതയിലും രാജ്യത്തിന്റെ ഭരണഘടനയില്‍ തന്നെ സുപ്രധാന മാറ്റം വരുത്തി കൊണ്ടുള്ള അമീറിന്റെ പ്രഖ്യാപനം സന്തോഷപൂര്‍വമാണ് സ്വാഗതം ചെയ്യുന്നതെന്ന് എഞ്ചിനീയര്‍ മുഹമ്മദ് അല്‍കുവാരി വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more