1 GBP = 103.01
breaking news

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ സിന്ധു ഇനി ഡെപ്യുട്ടി കളക്ടര്‍

രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ സിന്ധു ഇനി ഡെപ്യുട്ടി കളക്ടര്‍

റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്ടര്‍. 22കാരിയായ സിന്ധുവിനെ ആന്ധ്രാപ്രദേശ് സംസ്ഥാന കേഡറില്‍ ഡെപ്യൂട്ടി കളക്ടറാക്കാന്‍ ആവശ്യമായ നിയമഭേദഗതികള്‍ ചൊവ്വാഴ്ച ചേര്‍ന്ന നിയമസഭയുടെ പ്രത്യക സമ്മേളനം ഏകകണ്‌ഠ്യേന പാസാക്കി.

ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സിന്ധുവിനെ ഡപ്യൂട്ടി കളക്ടറായി നിയമിക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സിന്ധുവിന് അപ്പോയിന്റ്‌മെന്റ് ഉത്തരവ് ലഭിക്കും. സംസ്ഥാന ധനകാര്യമന്ത്രി യാനമാല രാമകൃഷ്ണനുഡു ഇക്കാര്യം അറിയിച്ചത്.

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെ ജോലി വാഗ്ദാനത്തിനു പുറമേ സിന്ധുവിന് മൂന്നു കോടി രൂപയും 1000 സ്‌ക്വയര്‍ യാര്‍ഡ് സ്ഥലവും സര്‍ക്കാര്‍ നല്‍കിയിരുന്നു. നിലവില്‍ ഭാരത് പെട്രോളിയം കോര്‍പറേഷനില്‍ ഡെപ്യട്ടി മാനേജരാണ് സിന്ധു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more