1 GBP = 103.76

ഭീകരാക്രമണം ഒഴിവാക്കാൻ സി.ഐ.എയുടെ സഹായം, ട്രംപിന് നന്ദി അറിയിച്ച് പുചിൻ

ഭീകരാക്രമണം ഒഴിവാക്കാൻ സി.ഐ.എയുടെ സഹായം, ട്രംപിന് നന്ദി അറിയിച്ച് പുചിൻ

മോസ്‌കോ: റഷ്യയുടെ ഹൃദയഭാഗമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഭീകരർ ആസൂത്രണം ചെയ്‌ത ചാവേറാക്രമണം, സി.ഐ.എ നൽകിയ വിവരത്തിലൂടെ റഷ്യൻ പൊലീസിന് തകർക്കാനായതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് നിരവധി റഷ്യക്കാരുടെ ജീവൻ പൊലിഞ്ഞേക്കാമായിരുന്ന അപകടത്തിൽ നിന്ന് റഷ്യയെ രക്ഷിച്ചതിന് പ്രസിഡന്റ് വ്ളാഡിമിർ പുചിൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചു.
സി.ഐ.എ നൽകിയ വിവരം അനുസരിച്ച് സെന്റ് പീറ്റേഴ്‌സ്ബർഗിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) അറസ്റ്റ് ചെയ്‌തു. സി.ഐ.എ മേധാവി മൈക്ക് പോംപിയോയ്‌ക്കും പുചിൻ നന്ദി അറിയിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് ഞായറാഴ്‌ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more