1 GBP = 103.21

പുട്ടിൻ വീണ്ടും റഷ്യൻ പ്രസിഡന്റ്

പുട്ടിൻ വീണ്ടും റഷ്യൻ പ്രസിഡന്റ്

മോസ്കോ: റഷ്യയിൽ വ്ലാഡിമിർ പുട്ടിൻ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇനി ആറ് വർഷം കൂടി അദ്ദേഹത്തിന് പദവിയിൽ തുടരാം. 75 ശതമാനം വോട്ടുകൾ നേടിയാണ് പുട്ടിൻ നാലാം തവണയും റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. 2024 വരെ പുട്ടിന് അധികാരത്തിൽ തുടരാം.
പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷ നേതാവുമായ അലെക്സി നവൽനിക്കു കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. കോടീശ്വരനും കമ്മ്യൂണിസ്റ്റുമായ പാവേൽ ഗ്രുഡിനിൻ, പുട്ടിന്റെ രാഷ്‌ട്രീയ ഗുരുവിന്റെ പുത്രി സീനിയ സോബ്‌ചക്, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് വ്ലാഡിമിർ ഷിറിനോവ്‌സ്‌കി എന്നിവരും മത്സരിച്ച പ്രമുഖരാണ്. വോട്ടെടുപ്പിൽ വിജയിച്ച പുട്ടിൻ വോട്ടർമാർക്ക് നന്ദി പറഞ്ഞു.

രാജ്യത്തെ പതിനൊന്ന് സമയമേഖലകളിലായി ( ടൈം സോൺ ) 10. 73കോടി വോട്ടർമാർക്കായി 97,000 പോളിംഗ് ബൂത്തുകൾ ഒരുക്കിയിരുന്നു. മോസ്കോയിലെ ബൂത്തിലാണ് പുട്ടിൻ വോട്ട് രേഖപ്പെടുത്തിയത്. .
പല മേഖലകളിലും കനത്ത പോളിംഗാണ് നടന്നത്. പല കേന്ദ്രങ്ങളിലുമായി 64% മുതൽ 76% വരെ പോളിംഗ് നടന്നതായി നൊവോസ്‌തി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ശരാശരി 70.5 ആണ് പോളിംഗ്.

65കാരനായ പുട്ടിൻ 1999 മുതൽ പ്രധാനമന്ത്രിയായോ പ്രസിഡന്റായോ റഷ്യയിലെ ഏറ്റവും ഉന്നതനായ നേതാവായി തുടരുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more