സ്വിൻഡൻ:- യു കെയിൽ വടംവലി, ചെണ്ടമേളം, ഗാനമേള എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം പ്രശസ്തരായ
ഡബ്ളിയു. എം. എ സ്വിൻഡൻ ഇക്കുറി തങ്ങളുടെ ബോട്ട് ക്ലബുമായി യുക്മ കേരളപൂരം വള്ളംകളിയിൽ ട്രോഫി ലക്ഷ്യം വച്ച് കൊണ്ട് കഠിന പരിശീലനത്തിലാണ്. കുട്ടനാടൻ ഗ്രാമമായ പുതുക്കരിയുടെ പേരിൽ ഇറങ്ങുന്ന ടീമിനെ നയിക്കുന്ന പുതുക്കരിക്കാരൻ കൂടിയായ സോണി പുതുക്കരിയാണ്. നീരേറ്റുപുറത്ത് വള്ളംകളിയിൽ അരങ്ങേറ്റം കുറിച്ച സോണി തുടർന്ന് നിരവധി മത്സരങ്ങളിൽ ഓടി, വെപ്പ്, ചുണ്ടൻ വള്ളങ്ങൾ തുഴഞ്ഞ് തഴക്കവും പഴക്കവും ഉള്ളയാണ്.
മാമ്മൻമാപ്പിള ട്രോഫി, മൂലം ട്രോഫി എന്നീ മത്സരങ്ങളിലും ആലപ്പുഴ പുന്നമുടക്കായലിലെ നെഹ്റു ട്രോഫി വള്ളംകളിയിൽ ചമ്പക്കുളം വള്ളത്തിന്റെ തുഴക്കാരിൽ പ്രമുഖനായിരുന്നു. പുതുക്കരിക്കാരായ സഹോദരൻ സോജി ആൻറണി, ജയേഷ്, പിറവം വള്ളംകളിയിലെ കൈക്കരുത്തുമായി പോലീസ് ജോർജ്, ഇൻഡ്യൻ സേനാ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന മാത്യു, ഷാജു, ജിജിമോൻ, സജി, ജയ്മി, ജിബു, ഡോ.ടോണി,
പ്രിൻസ് മോൻ, ജോബി, റോജു, മാർട്ടിൻ വർഗ്ഗീസ്, ജോസി, ബൈജു വാസുദേവൻ, ജോസ് മലയാറ്റൂർ, എന്നിവരും താളവുമായി തല മുതിർന്ന അംഗം സ്കറിയ തുടങ്ങിയവരുൾപ്പെടുന്ന ടീം കഠിന പരിശീലനത്തിനൊടുവിലാണ് ഓക്സ്ഫോർഡിൽ വള്ളംകളിക്ക് എത്തുന്നത്. ഇതിനകം തന്നെ എംപയർ ഡ്രാഗൺ ബോട്ട് ക്ലബിൽ നാല് പ്രാവശ്യം പരിശീലനം പൂർത്തിയാക്കിയ ടീം 24ന് ഞായറാഴ്ച അവസാന പരിശീലനത്തിനായി ഇറങ്ങുകയാണ്.
വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജയ്മോൻ, സെക്രട്ടറി സജി മാത്യു എന്നിവരുൾപ്പെടെ അസോസിയേഷനിലെ മുഴുവൻ കുടുംബാംഗങ്ങളുടെയും പിന്തുണയും പ്രാർത്ഥനയുടെയും കരുത്തിലാണ് സോണിയും ടീമംഗങ്ങളും.
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിനും, ലോക നേഴ്സസ് ഡേ ആഘോഷപരിപാടികൾക്കും മുഖ്യാതിഥിയായി നോട്ടിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ചീഫ് നേഴ്സ് ട്രേസി പിൽച്ചേർ /
click on malayalam character to switch languages