ചൊവ്വയില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പാറകള്‍, ഒരു കാലത്ത് ചുവന്ന ഗ്രഹം ജലസമൃദ്ധമായിരുന്നതിന്റെ സൂചനയെന്ന് ശാസ്ത്രജ്ഞര്‍


ചൊവ്വയില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പാറകള്‍, ഒരു കാലത്ത് ചുവന്ന ഗ്രഹം ജലസമൃദ്ധമായിരുന്നതിന്റെ സൂചനയെന്ന് ശാസ്ത്രജ്ഞര്‍

നാസയുടെ ക്യൂരിയോരിസിറ്റി റോവര്‍ പകര്‍ത്തിയ ചൊവ്വാഗ്രഹത്തിന്റെ പുതിയ ചിത്രത്തില്‍ പര്‍പ്പിള്‍ നിറത്തിലുള്ള പാറകള്‍. ഒരു കാലത്ത് ചൊവ്വാഗ്രഹം ജലസമൃദ്ധമായിരുന്നു എന്നതിന്റെ സൂചനയാണ് ഈ പാറകളെന്ന് ശാസ്ത്രജ്്ഞര്‍ പറയുന്നു. ചൊവ്വയില്‍ ഒരു കാലത്ത് ജലമുണ്ടായിരുന്നു എന്നതിനെ കുറിച്ച് വ്യാപകമായി ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഇവിടെയുള്ള പര്‍്പ്പിള്‍ നിറത്തിലുള്ള പാറകളുടെ ചിത്രം ക്യൂരിയോസിറ്റി റോവര്‍ പകര്‍ത്തിയത്.

ചൊവ്വയുടെ ഭൗമവൈവിധ്യത്തെ കുറിച്ച് സൂചന നല്‍കുന്നവയാണ് ഈ പാറകള്‍, എങ്ങനെയാണ് ചൊവ്വയില്‍ നിന്ന് ജലം നഷ്ടപ്പെട്ടതെന്ന് സൂചന നല്‍കാനും ചിത്രത്തിലൂടെ സാധിക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു. ചൊവ്വയിലെ മൗണ്ട് ഷാര്‍പ് പര്‍വ്വതത്തിന് സമീപം രണ്ട് വര്‍ഷമായി പര്യവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്യൂരിയോസിറ്റി ഇവിടെ നിന്ന് നിരന്തരം ചിത്രങ്ങള്‍ അയക്കുന്നുണ്ട്. കാറ്റും മണലും നിറഞ്ഞ ചൊവ്വയില്‍ സീസണ്‍ മാറിയതാണ് പുതിയ ചിത്രങ്ങള്‍ ക്യൂരിയോസിറ്റിയ്ക്ക് കിട്ടാന്‍ കാരണം.

അയണ്‍ ഓക്‌സൈ്ഡ് ആയ ഹെമറ്റൈറ്റിന്റെ സാന്നിധ്യമാണ് പാറകള്‍ക്ക് ഊതവര്‍ണ്ണം അഥവാ പര്‍പ്പിള്‍ നിറം നല്‍കുന്നത്. ജലസാന്നിധ്യമുള്ള പ്രദേശത്താണ് ഹൈമറ്റൈറ്റഅ കാണുന്നത്. കാലങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ജലസാന്നിധ്യമാകാം ഈ പാറകള്‍ക്കും പര്‍പ്പിള്‍ നിറം നല്‍കിയതെന്നാണ് നാസ വിശദീകരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 317